HOME /NEWS /money / സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപ

സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കാർ വിൽക്കാൻ നൂറുൽ തയ്യാറാണെങ്കിലും ചില നിബന്ധനകളുണ്ട്. സ്‌പോർട്‌സ് കാറുകളോട് തനിക്ക് ഉള്ളതുപോലെ അഭിനിവേശമുള്ള ഒരാൾക്ക് മാത്രമേ തന്റെ കാർ വിൽക്കുകയുള്ളൂവെന്ന് നൂറുൽ വ്യക്തമാക്കി.

  • Share this:

    സ്പോർട്സ് കാറുകളോട് ഇഷ്ടം തോന്നാത്ത ചെറുപ്പക്കാർ വളരെ കുറവാണ്. എന്നാൽ, ഇത്തരം വില കൂടിയ കാറുകൾ സ്വന്തമാക്കുക എന്നത് പലർക്കും സ്വപ്നം മാത്രമാണ്. ഇവിടെയാണ് ആസാമിലെ കരിംഗഞ്ച് ജില്ലയിലെ ഭംഗാ സ്വദേശിയായ 31കാരൻ നൂറുൽ ഹക്ക് വ്യത്യസ്തനാകുന്നത്. സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ തന്റെ പ്രിയപ്പെട്ട ലംബോർഗിനി കാറാക്കി മാറ്റിയാണ് മെക്കാനിക്കായ നൂറുൽ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

    മാരുതി സ്വിഫ്റ്റ് കാറിനെ ഇറ്റാലിയൻ ആഡംബര കാറായ ലംബോർഗിനിയാക്കി മാറ്റാൻ നൂറിലിന് 6.2 ലക്ഷം

    രൂപയാണ് ചെലവായത്. എട്ടുമാസം കൊണ്ടാണ് കാറിന്റെ നിർമാണം പൂർത്തിയാക്കിയത്. ഫാസ്റ്റ് & ഫ്യൂരിയസ് ഏറെ ഇഷ്ടപ്പെടുന്ന നൂറുലിന് ഫെരാരി, ലംബോർഗിനി പോലുള്ള സ്പോർട്സ് കാറുകൾ വളരെ ഇഷ്ടമാണ്. സ്വന്തമായി വർക്ക് ഷോപ്പ് നടത്തുന്ന നൂറുൽ സ്വന്തം വർക്ക് ഷോപ്പിൽ തന്നെയാണ്

    ലംബോർഗിനിയുടെ നിർമാണം പൂർത്തിയാക്കിയത്.

    മലപ്പുറത്ത് വയോധികയുടെ കൊലപാതകം; അയൽവാസി പിടിയിൽ; കൊല മോഷണം ലക്ഷ്യം വച്ചെന്ന് പൊലീസ്

    കൊറോണയുടെ ആദ്യ തരംഗം രാജ്യത്തെ ബാധിച്ചപ്പോൾ, മറ്റ് പലരെയും പോലെ നൂറുലിനും ജോലി കുറവായിരുന്നു. ഈ സമയത്താണ് പഴയ മാരുതി സ്വിഫ്റ്റ് എഞ്ചിൻ ഉപയോഗിച്ച് സ്വന്തമായി ലംബോർഗിനി നിർമ്മിക്കാൻ നൂറുൽ തീരുമാനിച്ചത്.

    സെക്കൻഡ് ഹാൻഡ് മാരുതി സ്വിഫ്റ്റ് വാങ്ങിയ ശേഷം, അതിന്റെ ബോഡി മുഴുവൻ നീക്കം ചെയ്തു. തുടർന്ന് യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ ലംബോർഗിനി മോഡലിന്റെ ഭാഗങ്ങൾ നിർമ്മിക്കുകയായിരുന്നു. ഇതിന് ഒരുപാട് പണം ചെലവാകുമെന്ന് നൂറുൽ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, എഞ്ചിന്റെ വില ഉൾപ്പെടെ മേക്കോവറിന്റെ ആകെ ചെലവ് ഏകദേശം 6,20, 000 രൂപയാണ്.

    വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; നിർണായക നിർദ്ദേശവുമായി ആസാം

    തന്റെ കാറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്തോടെ നൂറുൽ പ്രദേശത്തെ ഒരു സെലിബ്രിറ്റിയായി മാറി. ഒരു പ്രാദേശിക സ്ഥാപനം ലംബോർഗിനിയുടെ ഉദ്ഘാടനത്തിനായി പോലും നൂറുലിനെ ക്ഷണിച്ചു. വാഹനങ്ങളുടെ ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ ഇന്ത്യയിൽ നിയമപരമാണോ എന്ന കാര്യത്തിൽ നൂറുലിന് ഉറപ്പില്ല. സംസ്ഥാനത്തൊട്ടാകെ തന്റെ കാർ ഓടിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം പ്രാദേശിക ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.

    പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും നൂറുൽ പറഞ്ഞു. കാർ റോഡിലിറക്കാനും നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നൂറുലിന് ആഗ്രഹമുണ്ട്. ഭാവിയിൽ ഇത്തരത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ ഫെരാരി മോഡൽ നിർമ്മിക്കാനും നൂറുൽ പദ്ധതിയിടുന്നുണ്ട്.

    കാർ വിൽക്കാൻ നൂറുൽ തയ്യാറാണെങ്കിലും ചില നിബന്ധനകളുണ്ട്. സ്‌പോർട്‌സ് കാറുകളോട് തനിക്ക് ഉള്ളതുപോലെ അഭിനിവേശമുള്ള ഒരാൾക്ക് മാത്രമേ തന്റെ കാർ വിൽക്കുകയുള്ളൂവെന്ന് നൂറുൽ വ്യക്തമാക്കി. 'ഈ മോഡലിന്റെ മൂല്യം മനസിലാക്കുന്ന ഒരാളായിരിക്കണം അതെന്നും, ഒരു വാഹന പ്രേമിക്ക് മാത്രമേ

    കാർ വിൽക്കൂവെന്നും നൂറുൽ പറഞ്ഞു.

    First published:

    Tags: Assam, Lamborghini, Maruti Suzuki