• HOME
 • »
 • NEWS
 • »
 • money
 • »
 • CAEV Expo 2023 | ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന എക്സ്പോ ബംഗളൂരുവിൽ; ഏപ്രിൽ 13, 14 തീയതികളിൽ

CAEV Expo 2023 | ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന എക്സ്പോ ബംഗളൂരുവിൽ; ഏപ്രിൽ 13, 14 തീയതികളിൽ

150 ലധികം പേര്‍ പ്രദര്‍ശന വിഭാഗത്തില്‍ എത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 60 ലധികം സ്പീക്കേഴ്‌സും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

 • Share this:

  ബംഗളൂരു: ഇലക്ട്രിക് വെഹിക്കിളുകളുടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് ബംഗളുരു വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 13, 14 തീയതികളിലാണ് പ്രദര്‍ശനം നടക്കുക. സിഎഇവി എക്‌സ്‌പോ 2023 (CAEV EXPO 2023) എന്നാണ് പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. കര്‍ണ്ണാടക ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷനാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

  5000 ത്തിലധികം ഡെലിഗേറ്റുകളാണ് എക്‌സ്‌പോയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 150 ലധികം പേര്‍ പ്രദര്‍ശന വിഭാഗത്തില്‍ എത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 60 ലധികം സ്പീക്കേഴ്‌സും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

  ഓട്ടോമോട്ടീവ് വ്യവസായം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍, തുടങ്ങിയ നിരവധി വിഷയങ്ങളെപ്പറ്റി ചര്‍ച്ചകളും എക്‌സ്‌പോയില്‍ നടക്കും. സിഎഇവി മേഖലയിലെ പരിചയസമ്പന്നരായ വ്യക്തികളും എക്‌സ്‌പോയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  Also read-Budget 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; EV ബാറ്ററികൾക്കുള്ള സബ്സിഡി ഒരു വർഷം കൂടി നീട്ടി

  കണക്റ്റഡ് മൊബിലിറ്റി എന്നത് ഒരു ആഡംബരമല്ല. കാര്യക്ഷമമായ ഗതാഗതത്തിനാണ് അത് മുന്‍ഗണന നല്‍കുന്നത്. ഇതിന് ഏറെ സഹായിക്കുന്നതാണ് സിഎഇവി എക്‌സ്‌പോ. കാര്യക്ഷമമായതും പരിസ്ഥിതി സൗഹാര്‍ദ്ദപരമായതുമായ ഡ്രൈവിംഗിനായി ഇന്നത്തെ കാലത്തിന് അനിയോജ്യമായ സാങ്കേതിക വിദ്യയെപ്പറ്റി പഠിക്കാനും അവ മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയുന്നതിലും സന്തോഷം തോന്നുന്നു. ആഗോള തലത്തില്‍ ഇതിനോടകം മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അത് ഇന്ത്യന്‍ വിപണിയിലും വ്യാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്,” ടൊയോട്ട കണക്റ്റഡ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി.കെ. സെന്തില്‍ പറഞ്ഞു.

  അതേസമയം കണക്റ്റഡ് കാറുകള്‍ ഇന്ത്യയിലെ റോഡുകളില്‍ അധികം വൈകാതെ തന്നെ സജീവമാകുമെന്നാണ് പല ഗവേഷണ സ്ഥാപനങ്ങളും പറയുന്നത്. ഈ സാങ്കേതിക വിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ജനങ്ങളുടേതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  Also read-പ്രതിപക്ഷ നേതാവിന് പുതിയ കാർ; ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ

  നിലവില്‍ എല്ലാ പൊതുഗതാഗത വാണിജ്യ വാഹനങ്ങളിലും വെഹിക്കിള്‍ ടെലിമാറ്റിക്‌സ് ഉണ്ടായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ പുതുതായിറങ്ങുന്ന വാഹനങ്ങളില്‍ എഡിഎഎസ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2030 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വെഹിക്കിള്‍ സൗഹാര്‍ദ്ദ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. 5ജി സംവിധാനം ഉപയോഗിച്ചുള്ള ഡ്രൈവിംഗ് രീതികളും രാജ്യത്ത് നടപ്പാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. റോഡുകള്‍ സുരക്ഷിതമാക്കാനും ഡ്രൈവിംഗ് കാര്യക്ഷമമാക്കാനുമാണ് ഇത്തരം നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

  വ്യക്തമായ മൊബിലിറ്റിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഇപ്പോള്‍ മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനങ്ങള്‍ വ്യാപകമായി സ്വീകരിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ കണക്റ്റഡ്, ഓട്ടോണമസ് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിഎഇവി എക്‌സപോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്,” വോള്‍വോ ഐഷര്‍ വെഹിക്കിള്‍സ് പ്രതിനിധി സച്ചിന്‍ അഗര്‍വാള്‍ പറഞ്ഞു.

  SecureThings, Toyota Connected India, Elektrobit, Danlaw, Western Digital, Quectel, Teltonika, ETAS, Hexagon, TomTom, Cavli Wireless, National Instruments (NI), AccordTechnology, Nexus Group, എന്നിവര്‍ CAEV EXPO 2023-ല്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ മറ്റ് മേഖലയില്‍ നിന്നുള്ള പ്രമുഖരും എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ആറായിരം ചതുരശ്ര മീറ്റര്‍ വരുന്ന പ്രദേശത്താണ് എക്‌സ്‌പോ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 6 ബില്യണിലധികം രൂപയുടെ ബിസിനസ് അവസരങ്ങളും എക്‌സ്‌പോയിലുടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  Published by:Sarika KP
  First published: