ജനപ്രിയ വാഹനമായ കോണ്ടസ (contessa) തിരിച്ചുവരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കോണ്ടസ എന്ന ബ്രാന്‍ഡ് നാമം ഗുഡ്ഗാവ് ആസ്ഥാനമായുള്ള എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് (Sg corporate mobility pvt.ltd) വിറ്റതായി അറിയിച്ചു. ഈ വര്‍ഷം മെയ് 23 ന് കോണ്ടസയുടെ പേരില്‍ പുതിയ പേറ്റന്റുകള്‍ക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി കമ്പനി ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. ആ സമയത്ത്, സെഡാനെ ഒരു ഇലക്ട്രിക് വാഹനമായി (electric car) തിരികെ കൊണ്ടുവരുന്നതിനെ കുറിച്ചും പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
കോണ്ടസയുടെ പുതിയ ഉടമയായ എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഡിറ്റല്‍ (detel) എന്ന ടെക്‌നോളജി കമ്പനിയും സ്വന്തമാക്കിയിട്ടുണ്ട്. വില കുറഞ്ഞ സമാര്‍ട്‌ഫോണുകൾ നിർമിക്കുന്ന കമ്പനിയാണ് ഡിറ്റല്‍. വീരു, ഈസി പ്ലസ് എന്നീ രണ്ട് ഇ-സ്‌കൂട്ടറുകള്‍ പുറത്തിറക്കി കൊണ്ട് ബ്രാന്‍ഡ് അടുത്തിടെ ഇല്ക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെച്ചിരുന്നു.
1984നും 2002-നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കോണ്ടസ ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. അന്നു നിര്‍ത്തലാക്കിയ വോക്സ്ഹാള്‍ വെക്ട്ര FE/FX അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോണ്ടസ. പ്രാരംഭ ഘട്ടത്തില്‍ 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് വാഹനത്തിന് ഉണ്ടായിരുന്നത്. പിന്നീട് അത് 1.8 ലിറ്റര്‍ ആയി. പുതിയ അവതാരത്തിന് തയ്യാറെടുക്കുമ്പോൾ കോണ്ടസ അതിന്റെ ഐക്കണിക് യൂറോ പോണി കാര്‍ സ്‌റ്റൈലിംഗ് നിലനിര്‍ത്തുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.
Also read-
വിദേശ രാജ്യങ്ങളിൽ വാഹനങ്ങളുടെ സ്റ്റിയറിങ്ങ് ഇടതുവശത്ത് വെച്ചിരിക്കുന്നത് എന്തുകൊണ്ട്?ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായിരുന്ന അംബാസഡര്‍ കാറുകള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 2014ലാണ് അംബാസഡര്‍ നിര്‍മ്മാണം നിര്‍ത്തലാക്കിയത്. ഡിമാന്‍ഡ് കുറഞ്ഞതും കടബാധ്യതയുമായിരുന്നു വാഹനം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം അംബാസഡര്‍ 2.0 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുമായി ചേര്‍ന്നാണ് ക്ലാസിക് കാര്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നത്. അംബാസഡര്‍ 2.0 യുടെ എഞ്ചിനുമായും ഡിസൈന്‍ സംബന്ധിച്ചതുമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Also read-
വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350; ഇന്ത്യയില്‍ ഉടന്‍; വിശദാംശങ്ങളറിയാംഹിന്ദുസ്ഥാന് മോട്ടോഴ്‌സിന്റെ ചെന്നൈയിലുള്ള പ്ലാന്റാണ് അംബാസഡര്‍ നിര്‍മ്മിക്കുക. സികെ ബിര്‍ള ഗ്രൂപ്പിന്റെ അസോസിയേറ്റ് കമ്പനിയായ HMFCI യുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 'അംബി'യുടെ പുതിയ രൂപത്തെ പുറത്തുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് എച്ച്എം ഡയറക്ടര്‍ ഉത്തം ബോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. വരും വര്‍ഷങ്ങളില്‍ വാഹനം വിപണിയിലെത്തുമെന്ന് സൂചന നല്‍കിയ അദ്ദേഹം കാറിന്റെ മെക്കാനിക്കല്‍, ഡിസൈന്‍ ജോലികള്‍ പുരോഗമന ഘട്ടത്തിലെത്തിയതായും അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.