American Vehicles | വിദേശ രാജ്യങ്ങളിൽ വാഹനങ്ങളുടെ സ്റ്റിയറിങ്ങ് ഇടതുവശത്ത് വെച്ചിരിക്കുന്നത് എന്തുകൊണ്ട്?

Last Updated:

ഇന്ത്യയെക്കൂടാതെ ജപ്പാൻ, ബ്രിട്ടൺ, ഓസ്ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളിലാണ് സ്റ്റിയറിങ് വലതുവശത്തുള്ളത്.

ഇന്ത്യയിൽ മാത്രം ഡ്രൈവ് ചെയ്ത് ശീലിച്ച് പെട്ടെന്നൊരു സുപ്രഭാതത്തിൽ അമേരിക്കയിലേക്ക് മാറി അവിടെ വണ്ടി ഓടിക്കാൻ തുടങ്ങിയാൽ അൽപം ബുദ്ധിമുട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കുറച്ച് ദിവസങ്ങളെങ്കിലും നിങ്ങൾക്ക് അമേരിക്കയിൽ ഡ്രൈവിങ് പ്രയാസം തന്നെയായിരിക്കും. ഇന്ത്യയിൽ കാറിലും മറ്റ് വാഹനങ്ങളിലുമെല്ലാം സ്റ്റിയറിങ് വലത് ഭാഗത്താണല്ലോ. എന്നാൽ അമേരിക്കയിലെ കാറുകളിൽ സ്റ്റിയറിങ് ഇടതുഭാഗത്താണ്. നിങ്ങൾ സിനിമയിലും മറ്റും ഇത് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. എന്നാൽ ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായ ഒരു ധാരണ കിട്ടിക്കാണണമെന്നില്ല.
അമേരിക്ക മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളിലും വാഹനങ്ങളിൽ സ്റ്റിയറിങ് ഇടത് വശത്താണ്. ഇന്ത്യയെക്കൂടാതെ ജപ്പാൻ, ബ്രിട്ടൺ, ഓസ്ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളിലാണ് സ്റ്റിയറിങ് വലതുവശത്തുള്ളത്. കൊളോണിയൽ ഭരണം കാരണമാണ് ഇന്ത്യയിലും ഈ രീതി പിന്തുടർന്നത്. 200 വർഷത്തിലധികം കാലം ഇന്ത്യയെ അടക്കിഭരിച്ചത് ബ്രിട്ടൺ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ബ്രിട്ടീഷുകാർ തന്നെയാണ് ആദ്യമായി മോട്ടോർ കാർ ഇന്ത്യൻ റോഡുകളിൽ അവതരിപ്പിച്ചത്.
കൊളോണിയൽ ഭരണത്തിന്റെ സ്വാധീനം കാരണം മറ്റ് പല ശീലങ്ങളും ഏറ്റെടുത്തത് പോലെത്തന്നെ ഡ്രൈവിങ്ങിലും നമ്മൾ അവരെ പിന്തുടർന്നു. അങ്ങനെയാണ് ബ്രിട്ടണിലെ പോലെ ഇന്ത്യയിലും കാറിന്റെ സ്റ്റിയറിങ് വലതുവശത്തായത്.
advertisement
എന്തുകൊണ്ടാണ് അമേരിക്കയടക്കം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കാറുകളിൽ ഡ്രൈവർമാർ ഇടതുവശത്ത് ഇരുന്ന് ഓടിക്കുന്നതെന്ന് ഇനി പറയാം. ഓട്ടോമൊബൈൽ കാലത്തിന് മുമ്പത്തെ രീതികളിൽ നിന്ന് തന്നെ ഇതിന്റെ കാരണം മനസ്സിലാക്കുവാൻ സാധിക്കും. 18ാം നൂറ്റാണ്ടിൽ ആളുകൾ മൃഗങ്ങളെയാണ് സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. കാളവണ്ടികളും കുതിരവണ്ടികളുമെല്ലാമാണ് അക്കാലത്ത് ഉണ്ടായിരുന്നത്.
advertisement
അക്കാലത്ത് കുതിരകളെ ഉപയോഗിച്ച് ഓടിക്കുന്ന വണ്ടികളാണ് അമേരിക്കയിൽ കാര്യമായി പ്രചാരത്തിലുണ്ടായിരുന്നത്. ഒരു കുതിരയുടെ പുറത്ത് കയറിയിരുന്നാണ് വണ്ടിക്കാരൻ ഓടിച്ചിരുന്നത്. വണ്ടിയിൽ ഇരിക്കാൻ സ്ഥലം ഇല്ലാത്തതായിരുന്നു പ്രധാന കാരണം. ഭൂരിപക്ഷം ആളുകളും വലംകയ്യൻമാർ ആയത് കാരണം കുതിരയെ നിയന്ത്രിക്കുവാൻ വേണ്ട ചാട്ട വലതുകയ്യിലാണ് പിടിച്ചിരുന്നത്. അതിനാൽ തന്നെ രണ്ട് കുതിരകൾ ഓടിക്കുന്ന വണ്ടികളിൽ ഇടത് ഭാഗത്തെ കുതിരയുടെ പുറത്ത് കയറിയിരുന്നാണ് വണ്ടിക്കാരൻ ഓടിച്ചിരുന്നത്.
വഴികളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടിക്കൂടിയാണ് ഇങ്ങനെ ഇടത് ഭാഗത്തെ കുതിരയുടെ മുകളിൽ ഇരുന്ന് ശീലിച്ചത്. ചാട്ട ചുഴറ്റാനും കുതിരയെ നിയന്ത്രിക്കാനും ഇടത് ഭാഗത്ത് ഇരിക്കുന്നതായിരുന്നു നല്ലത്. പിന്നിൽ നിന്നും മുന്നിൽ നിന്നുമെല്ലാം കുതിരവണ്ടികൾ വരുമ്പോൾ ഇത് സൗകര്യപ്രദമായിരുന്നു. ഡ്രൈവർമാർ റോഡിലെ മധ്യഭാഗം കേന്ദ്രീകരിച്ച് വണ്ടി ഓടിക്കുമ്പോൾ മറ്റുള്ളവർക്ക് വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യില്ലല്ലോ. ഓരോ വാഹനവും തമ്മിലുള്ള അകലം കാരണം അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. അങ്ങിനെ ഇടത് വശത്ത് ഇരുന്ന് ശീലിച്ചതിനാലാണ് ഒടുവിൽ അമേരിക്കയിൽ മോട്ടോർ കാർ വന്നപ്പോഴും സ്റ്റിയറിങ് ഇടത് ഭാഗത്ത് തന്നെയായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
American Vehicles | വിദേശ രാജ്യങ്ങളിൽ വാഹനങ്ങളുടെ സ്റ്റിയറിങ്ങ് ഇടതുവശത്ത് വെച്ചിരിക്കുന്നത് എന്തുകൊണ്ട്?
Next Article
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement