Electric Scooter Fires | ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം; ബാറ്ററികളിലെ സുരക്ഷാ പിഴവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വണ്ടികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ കാണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലെ (Electric vechicle) തീപിടി്ത്തങ്ങള്‍ (Fire), വര്‍ധിക്കുന്നതിന് കാരണം വാഹനങ്ങളുടെ ബാറ്ററികളിലെ (Batteries) സുരക്ഷാ സംവിധാനത്തിലെ പിഴവുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം (Union Road Transport and Highways Ministry) രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വണ്ടികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമായി നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ കാണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഏതെങ്കിലും കമ്പനി തങ്ങളുടെ നിര്‍മ്മാണ പ്രക്രിയകളില്‍ ക്രമക്കേട് കാണിക്കുന്നതായി കണ്ടെത്തിയാല്‍, കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാന്‍ ഉത്തരവിടുകയും ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
advertisement
Also Read- Maruti Suzuki Brezza| പത്ത് ദിവസത്തിനുള്ളിൽ അരലക്ഷത്തോളം ബുക്കിങ്; റോഡിൽ തരംഗം തീർക്കാൻ മാരുതി ബ്രെസ
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി സെല്ലുകള്‍ അമിതമായി ചൂടാകുന്നത് തിരിച്ചറിയുന്നതിനും കേടായ ബാറ്ററി സെല്ലുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനും നിര്‍മ്മാതാക്കള്‍ യാതൊരു സംവിധാനവും നല്‍കുന്നില്ലെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്. അതേസമയം, വാഹനങ്ങളുടെ ബാറ്ററികളില്‍ ഗുരുതര തകരാറുകള്‍ ഉള്ളതായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) കണ്ടെത്തിയിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ അന്വേഷിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയമാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനെ (ഡിആര്‍ഡിഒ) ചുമതലപ്പെടുത്തിയത്.
advertisement
ഒകിനാവ ഓട്ടോടെക്, പ്യൂര്‍ ഇവി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ്, ഒല ഇലക്ട്രിക്, ബൂം മോട്ടോഴ്സ് തുടങ്ങിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ചെലവ് കുറയ്ക്കാന്‍ കുറഞ്ഞ ഗ്രേഡിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചതും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായെന്ന് ഡിആര്‍ഡിഒ അന്വേഷണത്തില്‍ കണ്ടെത്തി.
രാജ്യത്ത് ഇലക്ട്രിക് വാഹങ്ങളിലെ തീപിടിത്തം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് പുതിയ പ്രകടന മാനദണ്ഡങ്ങള്‍ പുറത്തിറക്കി. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ നിര്‍മ്മാണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഇലക്ട്രോണിക് വാഹന ബാറ്ററികളുടെ പ്രകടന നിലവാരവും പ്രസിദ്ധീകരിച്ചു.
advertisement
ലിഥിയം-അയണ്‍ ട്രാക്ഷന്‍ ബാറ്ററി പായ്ക്കുകള്‍ക്കും വൈദ്യുതപരമായി ഓടിക്കുന്ന റോഡ് വാഹനങ്ങളുടെ സംവിധാനങ്ങള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഐഎസ് (IS) 17855: 2022 എന്ന പുതിയ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ്.
അതേസമയം, രാജ്യത്ത് ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 162 ശതമാനം വളര്‍ച്ച ഉണ്ടായതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. വര്‍ഷം തോറും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാകുന്നതായും ഗഡ്കരി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2022 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Electric Scooter Fires | ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം; ബാറ്ററികളിലെ സുരക്ഷാ പിഴവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്