കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തില്‍ നിന്നുള്ള 'ആസ്ഥാ' സ്പെഷ്യല്‍ ട്രെയിനിന്‍റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കും
പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതോടെ ദിനംപ്രതി ലക്ഷകണക്കിന് ഭക്തരാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തുന്നത്. കാശിയും ഹരിദ്വാറും പോലെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി പരിണമിക്കുകയാണ് ഇവിടം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യ ധാം റെയില്‍ സ്റ്റേഷനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതുപ്രകാരം കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് പാലക്കാട്ടെ ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള 'ആസ്ഥാ' സ്പെഷ്യല്‍ ട്രെയിനിന്‍റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. മൂന്നാം ദിവസം പുലര്‍ച്ചെ മൂന്നിന് അയോധ്യയിലെത്തുന്ന ട്രെയിന്‍ അന്നേദിവസം വൈകീട്ട് പാലക്കാട്ടേക്ക് മടക്കയാത്രയും തുടങ്ങും.
Also Read - അധികം പണച്ചെലവില്ലാതെ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പോകാം; 24 സ്പെഷ്യൽ ട്രെയിന്‍ സര്‍വീസുകൾ ഉടൻ
advertisement
ആദ്യഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ടൂറിസം ബുക്കിങ് വെബ്സൈറ്റിലൂടെ സംഘമായാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. സ്റ്റേഷനില്‍ നിന്നോ ഐആര്‍സിടിസി ആപ്പ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒരു ആസ്ഥാ സ്പെഷ്യല്‍ ട്രെയിനില്‍ 1500 പേര്‍ക്കാകും യാത്ര ചെയ്യാന്‍ സാധിക്കുക. ഓരോ ട്രെയിനിലും 22 സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തിരുവനന്തപുരം പാതയിലൂടെയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അയോധ്യത്തിലേക്കുണ്ടാവും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
January 29, 2024 3:20 PM IST