Kerala Police| കേരള പോലീസിന് കരുത്ത് പകരാന്‍ ഇനി ഫോഴ്‌സ് ഗൂര്‍ഖ ഓഫ്-റോഡ് എസ്യുവിയും
- Published by:Jayashankar Av
- news18-malayalam
Last Updated:
2020-ല്‍ പുറത്തിറങ്ങിയ ഫോഴ്സ് ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഓഫ്റോഡിംഗ് സമയത്ത് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂര്‍ഖ ഓഫ്‌റോഡറുകള്‍ (Force Gurkha) ഇനി കേരള പോലീസിന് (Kerala Police) സ്വന്തം. സമാനതകള്‍ ഇല്ലാത്ത ഓഫ്റോഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിന് 44 ഫോഴ്സ് ഗൂര്‍ഖ ഓഫ്-റോഡ് എസ്യുവി കളാണ് സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഫോഴ്സ് ഗൂര്‍ഖ വാഹനങ്ങള്‍ പോലീസ് തിരഞ്ഞെടുക്കുന്നത്.
2020-ല്‍ പുറത്തിറങ്ങിയ ഫോഴ്സ് ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഓഫ്റോഡിംഗ് സമയത്ത് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ദൈനംദിന യാത്രയ്ക്കുള്ള ഏറ്റവും ഓപ്ഷന്‍ കൂടിയാണ് ഈ വാഹനം. വാഹത്തിന്റെ മുന്‍ പതിപ്പുകള്‍ക്ക് സമാനമായ തരത്തില്‍ തന്നെയാണ് പുതിയ പതിപ്പിന്റെയും രൂപകല്‍പ്പന
പുതിയ ഫോഴ്സ് ഗൂര്‍ഖയുടെ മുന്‍ഗാമിയുടേതിന് സമാനമായി ടെയില്‍ഗേറ്റില്‍ ഫുള്‍ സൈസ് സ്‌പെയര്‍ ടയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.6 ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിന്‍ ഉള്ള എസ്യുവി ഡീസല്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുക. 91 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന പരിഷ്‌ക്കരിച്ച 2.6 ലിറ്റര്‍, ഡീസല്‍ എന്‍ജിനാണ് 2021 ഫോഴ്‌സ് ഗൂര്‍ഖയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.
advertisement
Also read- Maruti Suzuki ഇന്ത്യയിൽ ആകെ വിറ്റഴിച്ച കാറുകളിൽ 15 ശതമാനവും CNG മോഡലുകളെന്ന് റിപ്പോര്‍ട്ട്
പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ സുഗമമായ ഡ്രൈവിംഗ് അനുഭവത്തിനായി മാനുവല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകളും വാഹനത്തിന്റെ സവിശേഷതയാണ് ഈ വാഹനത്തില് നാല് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. പുതിയ ഡാഷ്ബോര്‍ഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍വശത്തുള്ള രണ്ടാം നിര സീറ്റുകള്‍ എന്നിവ ശ്രദ്ധേയമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് ഹവി എസ്യുവികള്‍ ഉപയോഗിച്ച് വരുന്നു.
advertisement
Also read- Mahindra XUV700ന് ഒരു ലക്ഷം ബുക്കിങ്ങുകൾ; 90 ദിവസത്തിനുള്ളിൽ 14,000 വാഹനങ്ങൾ വിതരണം ചെയ്തു
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങൾ വര്‍ഷങ്ങളായി ഓഫ്റോഡറുകള്‍ ഉപയോഗിക്കുന്നുണ്ട്.മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പോലീസ് ടാറ്റ സെനോണ്‍ ഉപയോഗിക്കുന്നുത് . ടാറ്റ സെനോണിന്റെ വില്‍പ്പന അവസാനിപ്പിച്ചെങ്കിലും, ഈ സംസ്ഥാനങ്ങളിലെ തെരുവുകളിലും ഹൈവേകളിലും പോലീസ് വാഹനങ്ങള്‍ പട്രോളിംഗ് തുടരുന്നുണ്ട്.
മഹീന്ദ്ര സ്‌കോര്‍പ്പിയോ പോലീസുകാര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു വാഹനമാണ്. ഈ വാഹനം രാജ്യത്ത് ആകമാനം ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനും അകമ്പടി വാഹനമായും ഉപയോഗിച്ച് വരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2022 6:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Kerala Police| കേരള പോലീസിന് കരുത്ത് പകരാന്‍ ഇനി ഫോഴ്‌സ് ഗൂര്‍ഖ ഓഫ്-റോഡ് എസ്യുവിയും