ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർ ആണോ നിങ്ങൾ? എന്നാൽ അതിനായി ഇനി അധികം കാത്തിരിക്കേണ്ട. ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്‌കീമിന് കീഴിൽ നൽകി വരുന്ന സബ്സിഡി കേന്ദ്ര സർക്കാർ ജൂൺ മുതൽ കുറയ്ക്കാനിരിക്കുകയാണ്. സബ്സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, പുതിയ മാറ്റം ഈ വർഷം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പുതിയ മാറ്റം ബാധകമായിരിക്കും.
ഇലക്ട്രിക് 2 വീലറുകൾ, 3 വീലറുകൾ, 4-വീലർ പാസഞ്ചർ കാറുകൾ, ഇ-ബസുകൾ എന്നിവയ്ക്ക് രാജ്യവ്യാപകമായി സ്വീകാര്യത വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ, 2019 ഏപ്രിൽ ഒന്നു മുതൽ മൂന്ന് വർഷത്തേക്ക് 10,000 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സുസ്ഥിര വളർച്ച കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും അതു വഴി വ്യവസായ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ഈ നടപടി പരിസ്ഥിതിക്കും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: കടക്കെണിയിൽ വലഞ്ഞ് ബൈജൂസ് ആൽഫ: അമ്പതു കോടി ഡോളർ കമ്പനി പൂഴ്ത്തിയെന്ന് വായ്പാ ദാതാക്കൾ
രാജ്യത്ത് ശക്തമായ ഒരു ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും വിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ഇലക്ട്രിക് 2-വീലർ വിൽപന കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ 21 ശതമാനം കുറവുണ്ടായിരുന്നു.
ജെഎംകെ റിസർച്ച് ആൻഡ് അനലിറ്റിക്‌സിന്റെ കണക്കനുസരിച്ച്, ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ അഞ്ച് ഇവി ലോഞ്ചുകളാണ് ഉണ്ടായത്. അതിൽ ഒരു ഇലക്ട്രിക് സൈക്കിൾ, ഒരു ഇലക്ട്രിക് സ്കൂട്ടർ, ഒരു ഇലക്ട്രിക് 2-വീലർ കാർഗോ, ഒരു ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ, ഒരു ഇലക്ട്രിക് ത്രീ-വീലർ കാർഗോ, ഒരു ഇലക്ട്രിക് കാർ എന്നിവ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച്, യുപി, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ രാജ്യങ്ങളാണ് രാജ്യത്തെ ഇവി വിൽപനയുടെ കാര്യത്തിൽ മുന്നിൽ. 21,845 ഇലക്ട്രോണിക് വാഹനങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ വിറ്റത്. ഇതിൽ മുന്നിൽ ഒല കമ്പനിയാണ്. ആംപിയർ, ടിവിഎസ് മോട്ടോഴ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി, മൂന്നാം സ്ഥാനം ടിവിഎസിനും ഏതർ നാലാം സ്ഥാനത്തുമാണ്.
വാഹൻ പോർട്ടലിലെ കണക്കനുസരിച്ച്, മെയ് മാസത്തിൽ ഇതുവരെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഏകദേശം 39,000 യൂണിറ്റിലെത്തി. 2026-ഓടെ സബ്സിഡികൾ ഇല്ലാതെ തന്നെ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് വർദ്ധിക്കുമെന്ന് ചില റിപ്പോർട്ടുകൾ മുൻപ് പുറത്തു വന്നിരുന്നു.
Summary: Government subsidy for electric scooter to come down after June
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.