Hero Xtreme 160R Stealth | ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പ് വിപണിയിൽ; വില 1.30 ലക്ഷം
- Published by:Naseeba TC
- news18-malayalam
Last Updated:
ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന് ഉപഭോക്താക്കളില്‍ നിന്നും വിദഗ്ധരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
ഉത്സവ സീസണിന് മുന്നോടിയായി പുതിയ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 (Hero Xtreme 160R Stealth 2.0 ) പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്പ് (Hero MotoCorp). 1.30 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം വില) ബൈക്കിന്റെ വില. മാറ്റ് ബ്ലാക്ക് ഷേഡിൽ അവതരിപ്പിച്ചിരിക്കുന്ന ബൈക്കിൽ ഒന്നിലധികം കണക്റ്റിവിറ്റി ഫീച്ചറുകളുള്ള "ഹീറോ കണക്റ്റും"( Hero Connect) ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 എഡിഷന്റെ ടെലിസ്‌കോപ്പിക് ഫോർക്ക്, ഫ്രെയിം, പില്യൺ ഗ്രിപ്പ് എന്നിവയിൽ ചുവന്ന ഹൈലൈറ്റും നൽകുന്നുണ്ട്. കൂടുതൽ സംരക്ഷണത്തിനായി നക്കിള്‍ ഗാര്‍ഡുകളും ലഭ്യമാണ്. കൂടാതെ ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പിൽ ക്ലൗഡ് വഴി ബന്ധിപ്പിക്കുന്ന ഹീറോ കണക്ട് ആപ്പ് കണക്റ്റിവിറ്റിയും ഉള്‍പ്പെടുന്നുണ്ട്. ഇതുവഴി റൈഡർക്ക് ജിയോ-ഫെൻസിംഗ് അലേർട്ട്, സ്പീഡ് അലേർട്ട്, ടോപ്പിൾ അലേർട്ട്, ടൗ എവേ അലേർട്ട്, അൺപ്ലഗ് അലേർട്ട് തുടങ്ങിയ മുന്നറിയിപ്പുകൾ ലഭിക്കും.
advertisement
'ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന് ഉപഭോക്താക്കളില്‍ നിന്നും വിദഗ്ധരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബൈക്കിന് വേറിട്ടുനില്‍ക്കുന്ന തനതായ സ്റ്റൈൽ വേണം എന്നുള്ള ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓപ്ഷൻ ആണ് ഈ മോട്ടോര്‍സൈക്കിള്‍.
ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പിന് കരുത്തേകുന്നത് 163cc എയർ-കൂൾഡ് BS-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 6,500 rpm-ൽ 15 bhp കരുത്ത് നൽകും. കൂടാതെ 4.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയും അഡ്വാൻസ്ഡ് പ്രോഗ്രാംഡ്-ഫ്യുവൽ-ഇൻജക്ഷനും ഈ എഞ്ചിന്റെ സവിശേഷകളാണ്.
advertisement
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. 160 സിസി ശ്രേണിയിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി എക്‌സ്ട്രീം 160R സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഹീറോ 2020ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായാണ് എക്‌സ്ട്രീം 160R എത്തിയത്. 2020 മോഡൽ ഹീറോ എക്‌സ്ട്രീം 160R ന്റെ മുൻവശത്ത് 37 എംഎം ഷോവ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉണ്ട്. 17 ഇഞ്ച് 5 സ്‌പോക്ക് വീലുകൾ യഥാക്രമം 110എംഎം, 130 എംഎം ടയറുകളുമാണ് ബൈക്കിനുള്ളത്. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. ടിവിഎസ്അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവ ആധിപത്യം പുലർത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിളായാണ് ഹീറോ എക്‌സ്ട്രീം 160R ന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2022 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Hero Xtreme 160R Stealth | ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പ് വിപണിയിൽ; വില 1.30 ലക്ഷം