Driving License | ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെ? ആവശ്യമായ രേഖകൾ എന്തൊക്കെ?
- Published by:Jayashankar Av
- news18-malayalam
Last Updated:
വാഹനമോടിക്കാൻ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിങ്ങൾ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്
നിങ്ങള്‍ക്ക് വാഹനമോടിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് (Driving License) നേടുകയെന്ന് പ്രധാനപ്പെട്ട കാര്യമാണ്. വാഹനമോടിക്കാൻ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിങ്ങൾ യോഗ്യനാണെന്ന് തെളിയിക്കുന്ന ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്.
ഒരു ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് നിങ്ങള്‍ പല തരത്തിലുള്ള പരീക്ഷകളിൽ വിജയിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകള്‍, റോഡ് അടയാളങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, റോഡ് നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചുള്ള ധാരണ അങ്ങനെ പല കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റുകള്‍.
നിങ്ങള്‍ക്ക് സ്ഥിരമായ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആദ്യം ലേണേഴ്‌സ് ലൈസന്‍സിനാണ് (Learner's License) അപേക്ഷിക്കേണ്ടത്. ലേണേഴ്‌സ് ലൈസന്‍സ് കൈവശമുണ്ടെങ്കിൽ മാത്രമേ നിങ്ങള്‍ക്ക് നിയമപരമായി വാഹനം ഓടിക്കാന്‍ പരിശീലിക്കാന്‍ സാധിക്കുകയുള്ളൂ. ലൈസന്‍സിന് അപേക്ഷിക്കാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കുന്നു.
advertisement
ആവശ്യമുള്ള രേഖകള്‍
ഒരു ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രണ്ട് പ്രധാന രേഖകള്‍, പ്രായമ തെളിയിക്കുന്നതിനുള്ള രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയുമാണ്. ഒരു ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ഒരു അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിണം. അതിനാൽ, അപേക്ഷകൻ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കേണ്ടത് ആവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 വയസ്സാണ്.
പ്രായം തെളിയിക്കുന്നതിനായി നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാം:
പാന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് , ജനന സര്‍ട്ടിഫിക്കറ്റ് , പാസ്‌പോര്‍ട്ട് , സ്‌കൂളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്
advertisement
മേല്‍വിലാസം തെളിയിക്കുന്നതിനായി നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാം:
വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍, പാസ്‌പോര്‍ട്ട്
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി
ആവശ്യമായ രേഖകളിൽ ഒരു പബ്ലിക് നോട്ടറി അല്ലെങ്കില്‍ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ഡിക്ലറേഷന്‍ ഫോം എന്നിവയും ഉള്‍പ്പെടുന്നു.
ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഫീസ് അടച്ച് രസീതിന്റെ പ്രിന്റൗട്ട് നേടുക. ഈ പ്രക്രിയയ്ക്കിടയില്‍ നിങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിനും എഴുത്തുപരീക്ഷയ്ക്കുമുള്ള തീയതി നിങ്ങൾ ബുക്ക് ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് എഴുത്ത് പരീക്ഷയില്‍ വിജയിക്കാന്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണം. ആദ്യ ശ്രമത്തില്‍ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.
advertisement
N95, KN95 മാസ്കുകൾ എത്ര തവണ പുനഃരുപയോഗിക്കാം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
നിങ്ങള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ലഭിച്ചാൽ ആറ് മാസത്തിനുള്ളില്‍ സ്ഥിരമായ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ടെസ്റ്റുകള്‍ എല്ലാം വിജയിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ സ്ഥിരം ലൈസന്‍സ് നിങ്ങള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി ലഭിയ്ക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2022 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Driving License | ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെ? ആവശ്യമായ രേഖകൾ എന്തൊക്കെ?