N95, KN95 മാസ്കുകൾ എത്ര തവണ പുനഃരുപയോഗിക്കാം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

Last Updated:

എത്ര തവണ ഈ മാസ്‌കുകള്‍ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും എന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

നമുക്ക് എത്ര തവണ എന്‍95 മാസ്‌ക് (N95 Mask) പുനരുപയോഗിക്കാൻ കഴിയും? ഇത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. എങ്കിലും നമുക്ക് എന്‍95 മാസ്‌കുകളും കെഎന്‍95 (KN95) മാസ്‌കുകളും ഏതാനും തവണ തീർച്ചയായും ഉപയോഗിക്കാനാകും. യുഎസ് സെന്റര്‍സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് (Health Workers) അഞ്ച് തവണ വരെ എന്‍95 മാസ്‌ക് ധരിക്കാം എന്നാണ്. എന്നാല്‍ ഒരു ശരാശരി വ്യക്തിക്ക് എത്ര തവണ ഈ മാസ്‌കുകള്‍ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും എന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉദാഹരണത്തിന്, പലചരക്ക് കടയിലേക്ക് പോകുമ്പോഴുള്ള മാസ്‌ക് ഉപയോഗവും ജോലിസ്ഥലത്ത് ദിവസം മുഴുവന്‍ ചെലവഴിക്കുമ്പോഴുള്ള മാസ്‌ക് ഉപയോഗവും വളരെ വ്യത്യസ്തമാണ്.
എത്ര തവണ മാസ്‌ക് ധരിക്കുന്നു എന്നതിനെക്കാള്‍ പ്രധാനം അത് എത്ര നേരം ധരിക്കുന്നു എന്നതാണെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മാസ്‌കുകളെക്കുറിച്ചും എയറോസോളുകളെക്കുറിച്ചും പഠിക്കുന്ന ഗവേഷകൻ റിച്ചാര്‍ഡ് ഫ്‌ലാഗന്‍ പറയുന്നു. പൊതുവേ, എന്‍95 മാസ്‌കിന്റെ ഉപയോഗം രണ്ടോ മൂന്നോ ദിവസത്തേക്ക് പരിമിതപ്പെടുത്താന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ എന്‍95 ധരിച്ചുകൊണ്ട് ഓരോ തവണ ശ്വാസോഛ്വാസം ചെയ്യുമ്പോഴും മാസ്‌കില്‍ കണങ്ങള്‍ അടിഞ്ഞു കൂടുന്നു. മാസ്‌കില്‍ ധാരാളം കണികകള്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അത് ശ്വസനത്തെ കൂടുതല്‍ ബുദ്ധിമുട്ടാക്കും. അത്തരം ആളുകള്‍ മാസ്‌കിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ഫ്‌ലാഗന്‍ അഭിപ്രായപ്പെടുന്നു.
advertisement
മാസ്‌കിലെ ഇലാസ്റ്റിക് ബാൻഡ് വലിഞ്ഞു വരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, നിങ്ങളുടെ മുഖത്തിന് അത് ഇണങ്ങാതിരിക്കുകയും ചെയ്യും. കൂടാതെ കൂടുതല്‍ തവണ ഉപയോഗിക്കുമ്പോള്‍ മാസ്ക് വൃത്തികെടാവുകയോ ഈര്‍പ്പമുളളതോ ആയി മാറിയേക്കാം. പ്രത്യേകിച്ചും നിങ്ങള്‍ വ്യായാമം ചെയ്യുമ്പോഴും കായിക അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴും മാസ്ക് ഉപയോഗിക്കുകയാണെങ്കില്‍ അതിനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ മാസ്‌കില്‍ ഈ മാറ്റങ്ങളില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, ഏതാനും മണിക്കൂറുകള്‍ മാത്രമെ അത് ഉപയോഗിച്ചിട്ടുള്ളൂവെങ്കിലും അത് ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട സമയമാണെന്ന് മനസ്സിലാക്കുക.
എന്‍95 മാസ്‌കുകള്‍ കഴുകി വീണ്ടും ധരിക്കാന്‍ കഴിയാത്തതിനാല്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത അത്തരം മാസ്‌കുകള്‍ ഉപേക്ഷിക്കാന്‍ മടി കാട്ടരുത്. നിലവിലെ സാഹചര്യത്തില്‍ എന്‍95 മാസ്‌കുകള്‍ കോവിഡ് -19 ന്റെ വ്യാപനത്തിനെതിരെ പരമാവധി സംരക്ഷണം വാഗ്ദാനം ചെയ്യുന്നു എന്നാണ് വിദഗ്ധരും ശാസ്ത്രജ്ഞരും നിരീക്ഷിക്കുന്നത്. സെന്റഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത് പ്രകാരം, കോവിഡ് അണുബാധ ഉള്ളയൊരാൾക്ക് മാസ്‌ക് ധരിക്കാത്ത ഒരാളിൽ - അയാൾ ആറടി അകലത്തിലാണെങ്കിൽ പോലും - രോഗം പടർത്താൻ 15 മിനിറ്റ് സമയം മതി എന്നാണ്.
advertisement
അതേസമയം ഇതേ രണ്ട് വ്യക്തികള്‍ ഇതേ അകലത്തില്‍ (ആറടി), തുണി മാസ്‌കുകള്‍ ധരിച്ചുകൊണ്ട് നിൽക്കുകയാണെങ്കിൽ രോഗാണു പകരാനെടുക്കുന്ന സമയം 27 മിനിറ്റായി വര്‍ദ്ധിക്കും. രോഗബാധിതന്‍ മാസ്‌ക് ധരിക്കാതെയിരിക്കുകയും രോഗബാധിതനല്ലാത്ത വ്യക്തി തുണി മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ രോഗാണു ബാധിക്കുന്നതിന്റെ സമയദൈർഘ്യം 20 മിനിറ്റായി കുറയും.
അതുപോലെ, രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിക്കാതെയും രോഗബാധിതനല്ലാത്ത രണ്ടാമത്തെ വ്യക്തി ശസ്ത്രക്രിയാ മാസ്‌ക് ധരിക്കുകയും ചെയ്താല്‍ അണുബാധ പകരാന്‍ 30 മിനിറ്റ് സമയം എടുക്കും. ഇനി രോഗബാധിതരും അല്ലാത്തവരും എന്‍95 മാസ്‌കുകള്‍ ധരിക്കുന്നവരാണെങ്കില്‍ വൈറസ് പകരാന്‍ 25 മണിക്കൂര്‍ എടുക്കുമെന്നും സിഡിസി കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Explained/
N95, KN95 മാസ്കുകൾ എത്ര തവണ പുനഃരുപയോഗിക്കാം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement