Indigo | ഇൻഡിഗോയുടെ ഓൺലൈൻ ചെക്ക്-ഇൻ; വിമാനത്താവളത്തിൽ എത്തും മുമ്പ് എങ്ങനെ ചെയ്യാം?
- Published by:Jayashankar Av
- news18-malayalam
Last Updated:
വെബ് ചെക്ക്-ഇൻ നടത്തിയാൽ പിന്നെ സംഗതി വളരെ എളുപ്പമാണ്. വിമാനത്താവളത്തിലെത്തി വരിയിൽ നിന്ന് മുഷിയേണ്ട കാര്യമില്ല.
ഓൺലൈനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാലത്ത് വളരെ എളുപ്പമാണ്. എന്നാൽ ചെക്ക്-ഇൻ സമയത്തിന് മുമ്പ് എയർപോർട്ടിൽ എത്തിച്ചേരുകയെന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പാക്കിങ് കഴിഞ്ഞ് ഇറങ്ങാൻ വൈകുന്നവരുണ്ട്.
ട്രാഫിക് ബ്ലോക്കിലോ മറ്റോ കുടുങ്ങി എയർപോർട്ടിൽ വൈകിയെത്തുന്നവരുണ്ട്. ചെക്ക്-ഇൻ സമയം കഴിഞ്ഞാൽ ഫ്ലൈറ്റ് മിസ്സായി പണി കിട്ടുകയും ചെയ്യും. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക്-ഇൻ ചെയ്യുകയെന്നത് എല്ലാവർക്കും നടക്കണമെന്നില്ല. അതിനാലിപ്പോൾ വിമാനക്കമ്പനികൾ തന്നെ ഓൺലൈനായി ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്താറുണ്ട്.
വെബ് ചെക്ക്-ഇൻ നടത്തിയാൽ പിന്നെ സംഗതി വളരെ എളുപ്പമാണ്. വിമാനത്താവളത്തിലെത്തി വരിയിൽ നിന്ന് മുഷിയേണ്ട കാര്യമില്ല. സമയത്തിന് എത്താനായി ഓടേണ്ട കാര്യവുമില്ല. ഇൻഡിഗോ (IndiGo) കമ്പനി യാത്രക്കാർക്കായി വളരെ എളുപ്പത്തിൽ വെബ് ചെക്ക്-ഇൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലൂടെ ചെക്ക്-ഇൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ഇ-ബോർഡിങ് പാസും ലഭിക്കും. വീട്ടിൽ നിന്ന് ഇറങ്ങും മുമ്പ് തന്നെ നിങ്ങൾക്ക് സുഗമാമായി ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
advertisement
ഇതിനായി എന്തെല്ലാം ചെയ്യാം. ഓരോ സ്റ്റെപ്പുകളായി വിശദാംശങ്ങൾ അറിയാം.
ആദ്യമായി ചെയ്യേണ്ടത് ഇൻഡിഗോ എയർലൈൻസിൻെറ ഔദ്യോഗിക വെബ‍്‍സൈറ്റായ www.goindigo.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.
അവിടെ നിങ്ങൾക്ക് ചെക്ക്-ഇൻ എന്ന ടാബ് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ബോക്സുകളിൽ നിങ്ങളുടെ പിഎൻആർ നമ്പറും ബുക്ക് ചെയ്തതിൻെറ വിശദാംശങ്ങളും ലാസ്റ്റ് നെയിമും ടൈപ്പ് ചെയ്യുക. നിങ്ങളുടെ വിശദാംശങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ മറ്റൊരു പേജിലേക്ക് പോവാൻ സാധിക്കും.
പാസഞ്ചർ പേജ് എന്ന ഈ പേജിൽ നിങ്ങൾക്ക് എവിടെയാണ് സീറ്റ് വേണ്ടതെന്നതുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ അറിയിക്കാം. ലഭ്യതയ്ക്കനുസരിച്ച് നിങ്ങൾക്ക് താൽപര്യമുള്ള രീതിയിൽ സീറ്റ് ലഭിക്കും. ഓട്ടോ അസൈൻ എന്ന മറ്റൊരു ഓപ്ഷനും അവിടെ കാണാം. ഏത് സീറ്റ് കിട്ടിയാലും കുഴപ്പമില്ലെങ്കിൽ ആ ഓപ്ഷൻ തിരഞ്ഞെടുക്കാം. താൽപര്യം അറിയിക്കാൻ അവസരമുള്ളതിനാൽ അത് ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് നല്ലത്.
advertisement
നിങ്ങൾ സീറ്റ് ഉറപ്പിച്ച് കഴിഞ്ഞെങ്കിൽ കൺഫേം ചെയ്യുക. ഇനി അടുത്തതായി ഹെൽത്ത് ആൻ്റ് കോൺടാക്ട് ഡിക്ലറേഷൻ പേജിലേക്ക് പോവാൻ സാധിക്കും. നിങ്ങൾ ആരോഗ്യവാനാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉറപ്പാക്കിയുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമാണ് ഇവിടെ നൽകേണ്ടത്. നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് മറ്റ് ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ പരിശോധനകൾ യാത്ര ചെയ്യുന്ന ദിവസം എയർപോർട്ടിൽ വെച്ച് നടക്കും.
ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിമാനത്തിൽ യാത്രാനുമതി നിഷേധിച്ചതായി അടുത്തിടെആരോപണം ഉയർന്നിരുന്നു. ഇൻഡിഗോ എയർലൈൻസാണ് കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്.
advertisement
Keywords:
Link:
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2022 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Indigo | ഇൻഡിഗോയുടെ ഓൺലൈൻ ചെക്ക്-ഇൻ; വിമാനത്താവളത്തിൽ എത്തും മുമ്പ് എങ്ങനെ ചെയ്യാം?