• HOME
 • »
 • NEWS
 • »
 • money
 • »
 • Underwater Metro | രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ കൊൽക്കത്തയിൽ; നിർമാണം അന്തിമ ഘട്ടത്തിൽ

Underwater Metro | രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ കൊൽക്കത്തയിൽ; നിർമാണം അന്തിമ ഘട്ടത്തിൽ

ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് ഈ മെട്രോ പാത ഒരുങ്ങുന്നത്.

 • Last Updated :
 • Share this:
  ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ (Underwater Metro) 2023 ഓടെ കൊൽക്കത്തയിൽ (Kolkata) ഓടിത്തുടങ്ങും. നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. മെട്രോയുടെ 520 മീറ്റർ ദൂരം ഹൂഗ്ലി നദിക്കു താഴെയായാണ് വരുന്നത്. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് ഈ മെട്രോ പാത ഒരുങ്ങുന്നത്.

  അണ്ടർ വാട്ടർ മെട്രോ എത്തുന്നതോടെ ട്രെയിൻ യാത്രയുടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷനാണ് (കെഎംആർസി) മെട്രോ നിർമിക്കുന്നത്. ഹൗറയെ സെൻട്രൽ കൊൽക്കത്ത വഴി സാൾട്ടിലേക്ക് ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്.

  1.4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് വളയങ്ങൾ കൊണ്ടു നിർമിച്ച ഇരട്ട തുരങ്കങ്ങളാണ് (Twin tunnels) ഈ മെട്രോയുടെ മറ്റൊരു പ്രത്യേകത. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം. തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാൻ ഹൈഡ്രോഫിലിക് ഗാസ്കറ്റുകൾ സജ്ജീകരിച്ചിരിച്ചുണ്ട്. ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ എക്സിറ്റുകളും തുരങ്കങ്ങളിൽ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരെ ഒഴിപ്പിക്കുന്നതിന് തുരങ്കങ്ങളിൽ പ്രത്യേകം നടപ്പാതകളും നിർമിക്കും.
  Also Read- അമ്പരിപ്പിക്കുന്ന മൈലേജുമായി മാരുതി സുസുകി ഗ്രാന്റ് വിത്താര പുറത്തിറങ്ങി

  സാങ്കേതിക തകരാർ ഉണ്ടായാൽ യാത്രക്കാർക്ക് രക്ഷപ്പെടാൻ പ്രത്യേക പാസേജുകളും ഉണ്ടാക്കിയിട്ടുണ്ട്. ഫ്ലൈ ആഷും മൈക്രോ സിലിക്കയും ഉപയോഗിച്ചാണ് തുരങ്കത്തിന്റെ കോൺക്രീറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വാട്ടർപ്രൂഫ് ആയിരിക്കും.

  എസ്പ്ലനേഡ്, മഹാകരൻ, ഹൗറ, ഹൗറ മൈതാൻ എന്നീ നാല് ഭൂഗർഭ സ്റ്റേഷനുകൾ കൂടി ഈ മെട്രോ പാതക്കിടയിൽ നിർമിക്കാനുണ്ട്. ആകെ 12സ്റ്റേഷനുകൾ ഉണ്ടാവും. ഇതിൽ ആറെണ്ണം ഭൂമിക്കടിയിലും ബാക്കിയുള്ളവ എലിവേറ്റഡ് പാതയിലുമാണ്. പദ്ധതിയുടെ ആകെ ചെലവ് 9000 കോടി രൂപയാണ്. മഹാകരൻ, ഹൗറ സ്റ്റേഷനുകൾക്കിടയിൽ, മെട്രോ ഒരു മിനിറ്റിനുള്ളിലാകും ഹൂഗ്ലി നദി മുറിച്ചുകടക്കുക.

  Also Read- ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം; ബാറ്ററികളിലെ സുരക്ഷാ പിഴവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

  പദ്ധതിയുടെ ചെലവിന്റെ 48.5 ശതമാനം ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടണല്‍ നിര്‍മാണത്തിനുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.

  അതേസമയം, കേരളത്തിൽ കൊച്ചി മെട്രോ വ്യത്യസ്ത ആശയങ്ങളുമായി രം​ഗത്തെത്തുന്ന വാർത്തകളും പുറത്തു വന്നിരുന്നു. സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരമാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓടുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് കൊച്ചി മെട്രോ അനുമതി നൽകിയിരിക്കുന്നത്. അടുത്തകാലത്തായി വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ മലയാളികൾക്കിടയിൽ വൈറലാണ്. ഈ സാഹചര്യം മുതലെടുത്ത് വരുമാന വർദ്ധനയ്ക്കായാണ് കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം. വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ - പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താൻ അവസരമുള്ളത്.
  Published by:Naseeba TC
  First published: