Indigo | ആഭ്യന്തര വിമാനങ്ങളിൽ വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ഇൻഡിഗോ; ടിക്കറ്റിന് വെറും 1,122 രൂപ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അവധിക്കാലത്ത് യാത്രക്കാരെ ആകർഷിക്കാനായി തിങ്കളാഴ്ച മറ്റ് ആഭ്യന്തര എയര്‍ലൈനുകളും ഓഫറുകൾ അവതരിപ്പിച്ചിരുന്നു.
2022 ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ആഭ്യന്തര വിമാന യാത്രകള്‍ക്ക് (Domestic Flight Travel) ഡിസ്‌കൗണ്ട് (Discount) പ്രഖ്യാപിച്ച് ഇൻഡിഗോ (IndiGo). 1,122 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ അവധിക്കാലത്ത് യാത്രക്കാരെ ആകർഷിക്കാനായി തിങ്കളാഴ്ച മറ്റ് ആഭ്യന്തര എയര്‍ലൈനുകളും (Airlines) ഓഫറുകൾ അവതരിപ്പിച്ചിരുന്നു. എങ്കിലും വർധിച്ചു വരുന്ന കോവിഡ് കേസുകൾ പൊതുജനങ്ങള്‍ക്കിടയില്‍ ഉയർത്തുന്ന ആശങ്കകൾക്ക് പൂർണ വിരാമമായിട്ടില്ല.
ഒട്ടുമിക്ക ആളുകളും ഈ പുതുവര്‍ഷ വേളയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. സമാനമായ രീതിയിൽ സ്‌പൈസ്‌ജെറ്റും (SpiceJet) വിന്റർ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഓഫര്‍ പ്രകാരം യാത്രാനിരക്ക് ആരംഭിക്കുന്നത് 1,122 രൂപയിലാണ്. ഡിസംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ചെന്നൈ-ബംഗളൂരു, ബംഗളൂരു- ചെന്നൈ, ചെന്നൈ-ഹൈദരാബാദ്, ജമ്മു-ശ്രീനഗര്‍ എന്നീ റൂട്ടുകളിലേക്കുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ഇത് ബാധകമാകുക.
ട്രാവൽ പ്ലാനുകൾ കൂടുതൽ ആകർഷകമാക്കാൻ, ടിക്കറ്റിൽ മാറ്റം വരുത്തുന്നതിനുള്ള ഫീസില്‍ ഒറ്റത്തവണ ഇളവ് നല്‍കുന്നതില്‍ സ്പൈസ്ജെറ്റിന് സന്തോഷമുണ്ടെന്ന് എയർലൈൻ ഔദ്യോഗികമായി അറിയിച്ചു.
advertisement
'ടിക്കറ്റില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രത്യേക നിരക്ക് ഒഴിവാക്കണമെങ്കില്‍ വിമാനം പുറപ്പെടുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ബുക്കിംഗില്‍ മാറ്റം വരുത്തണം; എന്നാല്‍ യാത്രാ നിരക്കില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അത് ബാധകമായിരിക്കും. മാത്രമല്ല, സ്പൈസ്ജെറ്റ് അവരുടെ അടുത്ത യാത്രയ്ക്കുള്ള ഓരോ സെയില്‍ ഫെയര്‍ ബുക്കിംഗിനൊപ്പം 500 രൂപയുടെ കോംപ്ലിമെന്ററി ഫ്ലൈറ്റ് വൗച്ചറും സ്പൈസ്മാക്സ്, ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം, മുന്‍ഗണനാ സേവനങ്ങള്‍ തുടങ്ങിയ ആഡ്-ഓണുകള്‍ക്ക് 25 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നു'', എയർലൈൻ അറിയിച്ചു. ഡിസംബര്‍ 27 മുതല്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക. 2022 ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെയാകും യാത്രയുടെ കാലാവധി.
advertisement
ഇതിനുപുറമെ, എയര്‍ ഏഷ്യയും ''ന്യൂ ഇയര്‍, ന്യൂ പ്ലേസെസ്'' എന്ന പേരില്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 1,122 രൂപയിലാണ് യാത്രാനിരക്ക് ആരംഭിക്കുന്നത്. ചെന്നൈ- ബംഗളൂരു, ബംഗളൂരു-ചെന്നൈ, ചെന്നൈ-ഹൈദരാബാദ്, എന്നീ റൂട്ടുകളിലെ ആഭ്യന്തര യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. ഡിസംബര്‍ 27 മുതല്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. 2022 ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഈ യാത്രയുടെയും കാലാവധി. ടിക്കറ്റില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രത്യേക നിരക്ക് ഒഴിവാക്കണമെങ്കില്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 72 മണിക്കൂര്‍ മുമ്പ് ബുക്കിംഗില്‍ മാറ്റം വരുത്തണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2021 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Indigo | ആഭ്യന്തര വിമാനങ്ങളിൽ വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ഇൻഡിഗോ; ടിക്കറ്റിന് വെറും 1,122 രൂപ