ഇലക്ട്രിക് കാറുകളുടെ മേൽ ചുമത്തിയിരുന്ന മൂല്യവർധിത നികുതി (value added tax ) കുറയ്ക്കാനൊരുങ്ങി ഇന്തോനേഷ്യ. നിലവിൽ 11 ശതമാനമാണ് ഇലക്ട്രിക് കാറുകൾക്ക് മേലുള്ള മൂല്യവർദ്ധിത നികുതി. അവ ഒരു ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനം.
ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിനും ഈ മേഖലയിൽ നിക്ഷേപ സാധ്യതകൾ ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ നിരക്ക് നിശ്ചയിച്ചതെന്ന് ഇന്തോനേഷ്യയിലെ നിക്ഷേപ മേഖല മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ സെപ്റ്റിയൻ ഹാരിയോ സീറ്റോ പറഞ്ഞു.
2024 ഓടെ കുറഞ്ഞത് 1.2 ദശലക്ഷം മോട്ടോർ സൈക്കിളുകളും 35000 ഇലക്ട്രിക് കാറുകളും ഉപയോഗിക്കുന്ന രീതിയിൽ ഇന്തോനേഷ്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നതതല വൃത്തങ്ങൾ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തങ്ങൾ പരിശോധിച്ച് വരികയാണെന്ന് സെപ്റ്റിയൻ ഹാരിയോ സീറ്റോ പറഞ്ഞു. വിൽപ്പന ഒരു നിശ്ചിത അളവിൽ എത്തുന്നത് വരെ വിൽക്കുന്ന ഓരോ മോട്ടോർ സൈക്കിളിനും 7 മില്യൺ റുപ്പിയ ($467.60 ) സർക്കാർ ക്യാഷ് ഇൻസെന്റീവ് ആയി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് 40 ശതമാനമെങ്കിലും ഇന്തോനേഷ്യയിൽ പ്രാദേശികമായി നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമെ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹന എക്സ്പോ
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദർശനത്തിന് ബംഗളുരു വേദിയാകുമെന്ന് റിപ്പോർട്ടുണ്ട്. ഏപ്രിൽ 13, 14 തീയതികളിലാണ് പ്രദർശനം നടക്കുക. സിഎഇവി എക്സ്പോ 2023 (CAEV EXPO 2023) എന്നാണ് പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. കർണ്ണാടക ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
5000 ലധികം ഡെലിഗേറ്റുകളാണ് എക്സ്പോയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 150 ലധികം പേർ പ്രദർശന വിഭാഗത്തിൽ എത്തുമെന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. 60 ലധികം സ്പീക്കേഴ്സും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഓട്ടോമോട്ടീവ് വ്യവസായം ഇന്ന് നേരിടുന്ന വെല്ലുവിളികൾ, തുടങ്ങിയ നിരവധി വിഷയങ്ങളെപ്പറ്റി ചർച്ചകളും എക്സ്പോയിൽ നടക്കും.
കണക്റ്റഡ് മൊബിലിറ്റി എന്നത് ഒരു ആഡംബരമല്ല. കാര്യക്ഷമമായ ഗതാഗതത്തിനാണ് അത് മുൻഗണന നൽകുന്നത്. ഇതിന് ഏറെ സഹായിക്കുന്നതാണ് സിഎഇവി എക്സ്പോ. കാര്യക്ഷമമായതും പരിസ്ഥിതി സൗഹാർദ്ദപരമായതുമായ ഡ്രൈവിംഗിനായി ഇന്നത്തെ കാലത്തിന് അനിയോജ്യമായ സാങ്കേതിക വിദ്യയെപ്പറ്റി പഠിക്കാനും അവ മറ്റുള്ളവരുമായി പങ്കിടാൻ കഴിയുന്നതിലും സന്തോഷം തോന്നുന്നു. ആഗോള തലത്തിൽ ഇതിനോടകം മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അത് ഇന്ത്യൻ വിപണിയിലും വ്യാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്,” ടൊയോട്ട കണക്റ്റഡ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.കെ. സെന്തിൽ പറഞ്ഞു. അതേസമയം കണക്റ്റഡ് കാറുകൾ ഇന്ത്യയിലെ റോഡുകളിൽ അധികം വൈകാതെ തന്നെ സജീവമാകുമെന്നാണ് പല ഗവേഷണ സ്ഥാപനങ്ങളും പറയുന്നത്.
Summary: Indonesia is considering reducing the value-added tax on electric car sales from 11% to 1% to drive up demand and attract investment, said Septian Hario Seto, a senior official with the investment coordinating ministry
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.