• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmala Sitharaman Interview| 'ഒരു നല്ല ബജറ്റ് എന്നത് സർവതലസ്പർശിയാണ്; ബജറ്റിന്റെ ഗുണം വരും ദിവസങ്ങളിലുണ്ടായി തുടങ്ങും'; നിർമല സീതാരാമൻ

Nirmala Sitharaman Interview| 'ഒരു നല്ല ബജറ്റ് എന്നത് സർവതലസ്പർശിയാണ്; ബജറ്റിന്റെ ഗുണം വരും ദിവസങ്ങളിലുണ്ടായി തുടങ്ങും'; നിർമല സീതാരാമൻ

ബജറ്റിന്റെ ഗുണങ്ങൾ വരുംദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിച്ചു തുടങ്ങുമെന്ന് ധനമന്ത്രി

  • Share this:

    ന്യൂഡല്‍ഹി: ഒരു നല്ല ബജറ്റ് എന്നത് സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന ഒന്നാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലസീതരാമൻ. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ബജറ്റിന്റെ ഗുണങ്ങൾ വരുംദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിച്ചു തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.

    വിദേശത്ത് നിന്ന് വിനോദസഞ്ചാരികൾ എത്തുന്നത് ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അത് സാമ്പത്തിക മേഖലയെ ഉണർവേകുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിന് ശേഷം സ്വകാര്യ വാർത്താ ചാനലിന് ധനമന്ത്രി നൽകിയ ആദ്യ അഭിമുഖമാണിത്.

    Also Read-Nirmala Sitharaman News 18 Interview| എല്ലാ പരിഷ്കരണങ്ങളും നന്നായി ഗൃഹപാഠം ചെയ്തശേഷം; കൂട്ടായ ചർച്ചകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ: നിർമല സീതാരാമൻ

    ലോകത്ത് എല്ലായിടത്തും സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണി നിയന്ത്രണത്തിലാണെന്നും നിക്ഷേപകരോടായി ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖല സുരക്ഷിതമായ നിലയിലാണ്. ആരോപണത്തിൽ എസ്ബിഐയും എൽഐസിയും വിശദീകരണം നൽകിയെന്നും നിർമല സീതാരാമൻ പറഞ്ഞു‍. അദാനി വിഷയത്തിലായിരുന്നു പ്രതികരണം.

    Also Read-Nirmala Sitharaman Interview| ഓഹരിവിപണി നിയന്ത്രണത്തിൽ; ബാങ്കിംഗ് മേഖല സുരക്ഷിതം; ഒരു സംഭവത്തിന്റെ ചർച്ച വിപണിയെ ബാധിക്കില്ല: ധനമന്ത്രി

    കേന്ദ്ര ബജറ്റ് വിപണിയിൽ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കും. വനിതാ സഹായ സംഘങ്ങൾ കരുത്താകും. പി എം വികാസ് പദ്ധതികൾ വികസനത്തിന്റെ ദിശ മാറ്റും. ടൂറിസം സാമ്പത്തിക രംഗത്തിന് ശക്തി പകരുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

    Published by:Jayesh Krishnan
    First published: