• HOME
 • »
 • NEWS
 • »
 • money
 • »
 • AUTO KASARGOD RIDER SLAPPED WITH A FINE OF RS 13K TO MAKE HIS NUMBER PLATE READ HIS NAME ALI

പുലിയാകാൻ നമ്പർ പ്ലേറ്റിൽ ഒരക്കം ലേശം മാറ്റി; അലിയ്ക്ക് പിഴ 13000 രൂപ

സ്വന്തം പേരുമായി സമാനതയുള്ള നമ്പർ വരാനായി മാറ്റം വരുത്തിയതാണ് വിനയായത്

നമ്പർ പ്ളേറ്റ്

നമ്പർ പ്ളേറ്റ്

 • Share this:
  വണ്ടി വാങ്ങിയത് അലി, വണ്ടി ഓടിക്കുന്നത് അലി. എങ്കിൽ നമ്പർ പ്ളേറ്റിലും കൂടി അലി കടന്നുകൂടിയാൽ എന്തുസംഭവിക്കും? തന്റെ പേര് തന്നെ ലഭിക്കാൻ വണ്ടി നമ്പറിൽ ചെറുതായൊരു മാറ്റം വരുത്തിയ അലിക്ക് മോട്ടോർവാഹനവകുപ്പു ചുമത്തിയത് 13,000 രൂപ പിഴ!

  കാസർഗോഡ് കുഞ്ഞിമംഗലത്തെ എം.കെ. മുഹമ്മദലിയാണ് നമ്പർ പ്ളേറ്റിൽ സ്വന്തം പേരുമായി രൂപസാദൃശ്യമുള്ള നമ്പർ വരാനായി ഇത്തരത്തിൽ മാറ്റംവരുത്തിയതും, പിഴയായി ഇത്രയും വലിയ തുക ലഭിക്കാൻ ഇടവന്നതും.

  കെഎൽ 13 എഎൽ 1888 എന്ന നമ്പർ ആണ് അലിയുടെ വണ്ടിയുടേത്. എഎല്ലിനൊപ്പം 1 ചേർത്ത് പേരിലെ അലി വരുംവിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. പയ്യന്നൂർ ജോയിന്‍റ് ആർ.ടി.ഒ ടി.പി.പ്രദീപ് കുമാറിന്‍റെ നിർദേശം അനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി. സുധീഷാണ് പിഴ ചുമത്തിയത്. വാഹനപരിശോധനയിലാണ് ഈ മാറ്റം ശ്രദ്ധയിൽ പെട്ടത്.

  Also read: 39.5 ലക്ഷം രൂപയുടെ വാഹനത്തിന് 34 ലക്ഷം രൂപ ചെലവിട്ട് ഇഷ്ട നമ്പർ സ്വന്തമാക്കി; ലക്ഷങ്ങൾ വാരിവിതറി യുവാവ്

  വാഹന പ്രേമികളിൽ ചിലർക്കെങ്കിലും ഉള്ള സ്വഭാവമാണ് അതിന് ഇഷ്ട നമ്പർ തന്നെ സ്വന്തമാക്കണമെന്നത്. അതിന് വേണ്ടി എത്ര പണം മുടക്കാനും പലരും തയ്യാറാണ്. ഇങ്ങനെയുള്ള പല വാർത്തകളും ഇതിനു മുമ്പും വന്നിട്ടുണ്ട്. സമാനമായ ഒരു വാർത്തയാണ് അഹമ്മദാബാദിൽ നിന്നും വന്നത്.

  അഹമ്മദാബാദ് സ്വദേശിയായ ആഷിക് പട്ടേൽ എന്ന ഇരുപത്തിയെട്ടുകാരൻ ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന് ഭാഗ്യ നമ്പർ എന്ന് താൻ വിശ്വസിക്കുന്ന 007 തന്നെ ലഭിക്കണം. ഇഷ്ട നമ്പരിന് വേണ്ടി അധികൃതരെ സമീപിച്ചപ്പോൾ അതേ നമ്പരിന് മറ്റൊരു ആവശ്യക്കാരൻ കൂടിയുണ്ട്.

  ഇതോടെ പരസ്പരം വിട്ടു കൊടുക്കാതെ ലേലം വിളിയായി. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ആഷിക് തന്നെ വിജയിച്ചു. ജെയിംസ് ബോണ്ടിന്റെ നമ്പരായ 007 ആഷിക് സ്വന്തമാക്കിയ വില കേട്ടാൽ ഞെട്ടും. 34 ലക്ഷം രൂപയ്ക്കാണ് നമ്പർ ആഷിക് സ്വന്താക്കിയത്.

  Also read: 'ആരാധനയുടെ മറ്റൊരു തലം'; ലോസ് ആഞ്ചലസിലെ മഹിയുടെ സ്വപ്‌നസുന്ദരി ഇതാ

  സനിമാ താരങ്ങളെപ്പോലെതന്നയാണ് കായിക താരങ്ങളുടെയും ആരാധകര്‍. ലോകത്തിന്റെ പല കോണുകളില്‍ നിന്നുമാണ് ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ തേടിയെത്തുക. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകന്‍ സുധീര്‍ ചൗധരിയും പാക് ക്രിക്കറ്റ് ടീം ആരാധകന്‍ ചാച്ചാ ചൗദ്രിയുമെല്ലാം ഇത്തരത്തില്‍ ആരാധനയുടെ പേരില്‍ അറിയപ്പെട്ടവരാണ്.

  സച്ചിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച താരം ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. രാം ബാബുവെന്ന ധോണി ഫാന്‍ ദേഹത്ത ധോണിയെന്ന പേരുമായി മൈതാനത്ത് എത്തുന്നതും ക്രിക്കറ്റില്‍ ഇന്ന് പതിവു കാഴ്ചയാണ്.

  ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ധോണിയുടെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് റീ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്. ലോസ് ആഞ്ചലസിലെ ഒരു ധോണി ഫാന്‍ തന്റെ കാറിന്റെ നമ്പറാക്കിയിരിക്കുന്നത് ധോണിയുടെ പേരാണ്. ആരുടെ കാറാണെന്ന് വ്യക്തമല്ലെങ്കിലും ധോണി ആരാധകന്റെതെന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.
  Published by:user_57
  First published:
  )}