കെഎസ്ഇബിക്ക് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി എംവിഡി; നടപടി കൂളിങ് ഫിലിം ഒട്ടിച്ചതിന്

Last Updated:

സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എംവിഡി പിഴയിട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എംവിഡി പിഴയിട്ടത്. കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് പിഴ.
കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. പിഴ നോട്ടീസ് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.
നേരത്തെ, മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പിഴചുമത്തുന്നതും ഫ്യൂസ് ഊരുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തോട്ടിയും മറ്റുമായി പോകുന്ന കെഎസ്ഇബി വാഹനങ്ങള്‍ക്ക് എംവിഡി ക്യാമറയില്‍ പിടിച്ച് പിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെഎസ്ഇബി. ഫ്യൂസ് ഊരുന്നതും ചര്‍ച്ചയായിരുന്നു.
advertisement
വയനാട്ടിൽ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് ആർടിഒ പിഴയിട്ടതായിരുന്നു കെഎസ്ഇബി-എംവിഡി പോരിന് ആരംഭം കുറിച്ചത്. പിന്നാലെ വൈദ്യുതി ബിൽ കുടിശ്ശികയുള്ള എംവിഡി ഓഫീസുകൾ തേടുകയാണ് കെഎസ്ഇബി. കൽപ്പറ്റയിലെ ആർടി ഓഫീസിലെ ഫ്യൂസൂരിയതിന് പിന്നാലെ കാസർകോട് കറന്തക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കുളള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
കെഎസ്ഇബിക്ക് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി എംവിഡി; നടപടി കൂളിങ് ഫിലിം ഒട്ടിച്ചതിന്
Next Article
advertisement
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
  • ഹുബ്ബള്ളി-കൊല്ലം വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ലഭ്യമാണ്.

  • നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടും.

  • ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും; 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകൾ ഉൾപ്പെടുന്നു.

View All
advertisement