നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Electric Vehicle | വൈദ്യുതി വാഹനചാര്‍ജിങ്ങ് ഇനി സൗജന്യമല്ല; KSEB സ്റ്റേഷനിൽ ഇനി യൂനിറ്റിന് 15 രൂപ

  Electric Vehicle | വൈദ്യുതി വാഹനചാര്‍ജിങ്ങ് ഇനി സൗജന്യമല്ല; KSEB സ്റ്റേഷനിൽ ഇനി യൂനിറ്റിന് 15 രൂപ

  കെ.എസ്.എ.ബിയുടെ ചാര്‍ജിങ്ങ് സ്റ്റേഷനുകളില്‍ വൈദ്യുതി വാഹനങ്ങളുടെ സൗജന്യ ചാര്‍ജിങ്ങ് അവസാനിപ്പിച്ചു

  electric vehicle

  electric vehicle

  • Share this:
   കെ.എസ്.എ.ബിയുടെ ചാര്‍ജിങ്ങ് സ്റ്റേഷനുകളില്‍ വൈദ്യുതി വാഹനങ്ങളുടെ സൗജന്യ ചാര്‍ജിങ്ങ് അവസാനിപ്പിച്ചു. യൂനിറ്റിന് 15 രൂപയാണ് ചൊവ്വാഴ്ച മുതല്‍ ഈടാക്കുന്നത്. വീടുകളില്‍ ചാര്‍ജ് ചെയ്താല്‍ ഗാര്‍ഹിക നിരക്കാണ് ബാധകം.

   സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ആറു ചാര്‍ജിങ്ങ് സ്റ്റേഷനാണ് ബോര്‍ഡിനുള്ളത്. ഇവിടങ്ങളില്‍ നിന്ന് എട്ട് മാസമായി ചാര്‍ജിങ്ങ് സൗജന്യമായിരുന്നു. ഇ-വാഹനങ്ങളുടെ പ്രോത്സാഹനത്തിന്റെ ഭാഗമായാണ് മൂന്ന് മാസം ചാര്‍ജിങ്ങ് സൗജന്യമാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയും ചാര്‍ജിങ്ങ് ബുക്ക് ചെയ്യാനുള്ള ആപ്പ് വൈകിയതും കാരണം സൗജന്യം നീണ്ടുപോയി.

   ഇലക്ട്രിഫൈ (ElectreeFi) എന്ന ആപ്പിലൂടെ ചാര്‍ജിങ്ങ് സ്റ്റേഷന്‍ കണ്ടെത്താനും പണം അടയ്ക്കാനും സാധിക്കും. ചാര്‍ജ് ചെയ്യാനായി യൂനിറ്റിന് അഞ്ച് രൂപയാണ് വൈദ്യുതി കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്റ്റേഷന്‍ സ്ഥാപിച്ച് നടത്തുന്നതിനുള്ള ചിലവ് എന്ന നിലയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥയുണ്ട്. സര്‍വീസ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തി 13 രൂപയാണ് KSEB കണക്കാക്കിയത്. എന്നാല്‍ 18 ശതമാനം ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഇത് 15.34 രൂപയാവും.

   ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ പത്ത് യൂനിറ്റും കാറുകള്‍ക്ക് 30 യൂനിറ്റുമാണ് വേണ്ടത്. ഇതില്‍ കമ്പനികള്‍ക്കനുസരിച്ച് വ്യത്യാസം വരാം.

   സൗജന്യ ചാര്‍ജിങ്ങ് നിരവധി പേരാണ് പ്രയോജനപ്പെടുത്തിയിരുന്നത്. തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയും സൗജന്യ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ഉള്ളതിനാല്‍ കേരളത്തിനുള്ളില്‍ വിനോദ സഞ്ചാരത്തിന് ഇ-വാഹനങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ടെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു
   Published by:Karthika M
   First published: