തിരുവനന്തപുരം: കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്റിലേക്ക്. ഇനിമുതൽ ബസിൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം
ബാലൻസ് കിട്ടിയില്ലന്ന തോന്നലും, ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിയും വരില്ല. ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽവരും.
ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.