advertisement

KSRTC സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ മുതൽ; എവിടെ പോകാനും 10 രൂപ ടിക്കറ്റ്

Last Updated:

തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസുകൾ (Ksrtc city circular electric buses) പരീക്ഷണ ഓട്ടം തുടങ്ങി. ഇലക്ട്രിക് ബസുകളിലൂടെ ഡീസൽ ഇനത്തിൽ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകും. 24 മണിക്കൂർ എയർ-റെയിൽ-സിറ്റി സർക്കിൾ ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും.
ഇലക്ട്രിക് ബസുകൾ എത്തിയതോടെ നഗരം ചുറ്റുന്ന കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് ഹരിതമുഖമാകും. യാത്രക്കാർ കുറവായിരുന്ന ബ്ളൂറൂട്ടിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങുന്നത്. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന താരതമ്യേന ചെറിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകത. നിലവിലുള്ളതു പോലെ തന്നെ എവിടെപോകാനും പത്തുരൂപയാണ് ടിക്കറ്റ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സിസിടിവി കാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകൾ കൂടി സിറ്റി സർക്കുലറിന്റെ ഭാഗമാകും.
advertisement
ഇന്ധനക്ഷമത കുറവുള്ള ലോഫ്ളോർ ബസുകളെ പൂർണമായി മാറ്റുന്നതോടെ പ്രതിമാസം 45 ലക്ഷം രൂപയാണ് മിച്ചംപിടിക്കാനാവുക. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനെയും വിമാനത്താവളത്തെയും ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിച്ചുള്ള 24 മണിക്കൂർ എയർ റെയിൽ സിറ്റി സർക്കിൾ ബസുകൾ ഗതാഗതമന്ത്രി ആന്റണി രാജു നാളെ ഫ്ളാഗ് ഓഫ് ചെയ്യും.
advertisement
രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേസ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ- റെയിൽ സർക്കുലർ സർവീസ്‌.
advertisement
അതേസമയം, പുതിയ ബസുകളിൽ സ്വിഫ്റ്റിലെ ജീവനക്കാരെ നിയോഗിച്ചതിൽ യൂണിയനുകൾ പ്രതിഷേധത്തിലാണ്. എന്നാൽ സിറ്റി സർക്കുലറിനായി മറ്റ് ഡിപ്പോകളിൽ നിന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരെ തിരികെ വിന്യസിക്കാനാകുമെന്നും നയപരമായ തീരുമാനമാണെന്നുമാണ് മാനേജ്മെന്റിന്റെ വാദം. ഇക്കാര്യത്തിൽ യൂണിയനുകളുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണ് മാനേജ്മെന്റ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Auto/
KSRTC സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ മുതൽ; എവിടെ പോകാനും 10 രൂപ ടിക്കറ്റ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement