LML Scooters | എൽഎംഎൽ സ്കൂട്ടേഴ്സ് തിരിച്ചെത്തുന്നു; മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ അവതരിപ്പിക്കും

Last Updated:

ഫീച്ചറുകൾ, ഡിസൈൻ, ടെക്‌നോളജി, പ്രവർത്തനക്ഷമത, മറ്റ് വിവരങ്ങൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കമ്പനി ഈ ചടങ്ങിൽ വെളിപ്പെടുത്തും.

ഇന്ത്യൻ വിപണിയിലെ മികച്ച സ്‌കൂട്ടർ ബ്രാൻഡുകളിൽ ഒന്നായിരുന്ന എൽഎംഎൽ (LML) വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇത്തവണ ഇലക്ട്രിക് വാഹന (EV) വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നത്. സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ (Electric Two-Wheeler) അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
2022 സെപ്റ്റംബർ 29ന് ഈ മൂന്ന് ഇരചക്രവാഹനങ്ങളുടെയും മാതൃക പതിപ്പ് (concept version) അനാവരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഫീച്ചറുകൾ, ഡിസൈൻ, ടെക്‌നോളജി, പ്രവർത്തനക്ഷമത, മറ്റ് വിവരങ്ങൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കമ്പനി ഈ ചടങ്ങിൽ വെളിപ്പെടുത്തും. എൽഎംഎൽ അതിന്റെ പുതിയ രൂപം അനാവരണം ചെയ്യടുന്നതിനൊപ്പം വിപണികളിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രവും ഈ ചടങ്ങിൽ വെളിപ്പെടുത്തും.
advertisement
മൂന്ന് ഇരുചക്രവാഹന മോഡലുകളും ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സമഗ്രമായി പരീക്ഷിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
“ആ​ഗോളവിപണിയിലേക്ക് എൽഎംഎം തിരിച്ചുവരുന്നതിന്റെ തീയതി അടുക്കും തോറും ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ ആദ്യത്തെ 3 ഇലക്ട്രിക് വാഹനങ്ങളുടെ ആശയം സെപ്റ്റംബർ 29 ന് അനാവരണം ചെയ്യും. അന്ന് വാഹനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങൾ പങ്കിടും മാത്രമല്ല ഇന്നത്തെ ഇലക്ട്രിക് വാഹന യുഗത്തിൽ എങ്ങനെയാണ് ഒരു മാറ്റം കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുകയും ചെയ്യും “ എൽഎംഎൽ ഇലക്ട്രിക്കിന്റെ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു.
advertisement
സെപ്റ്റംബർ 29 ന് അവതരിപ്പിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെക്കുറിച്ച് കമ്പനി ഉതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. അതിനാൽ ഉത്പന്നത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. “ഞങ്ങളുടെ വരാനിരിക്കുന്ന ഉത്പന്നങ്ങളിൽ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സവിശേഷതകളും ആയിരിക്കും ഉൾപ്പെടുത്തുക. മാത്രമല്ല അവ ആഗോള ഉപഭോക്താക്കളുടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” ഭാട്ടിയ കൂട്ടിച്ചേർത്തു.
advertisement
ഈ വർഷം ആദ്യം ഇരുചക്ര വാഹന നിർമാതാക്കളായ സൈറ (Saera) ഇലക്ട്രിക് ഓട്ടോയുമായി എൽഎംഎൽ കൈകോർത്തിരുന്നു. ഇതേ കമ്പനിയാണ് ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സണിന് വേണ്ടി മുമ്പ് മോട്ടോർ സൈക്കിളുകൾ നിർമ്മിച്ചിരുന്നത്. എൽഎംഎല്ലിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നതും സൈറ ഇലക്ട്രിക് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹരിയാനയിലെ ബാവലിലാണ് സൈറയുടെ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. എൽഎംഎല്ലിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഈ പ്ലാന്റ് സജ്ജമാണെന്നാണ് വിവരം.
2025 അവസാനത്തോടെ 100 ശതമാനം 'മെയ്ക്ക് ഇൻ ഇന്ത്യ' കമ്പനിയായി മാറുക എന്നതാണ് എൽഎംഎല്ലിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ സൈറയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ ഒരു നിർമ്മാണ യൂണിറ്റ് സജ്ജമാക്കാൻ എൽഎംഎൽ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി നിരവധി കമ്പനികൾ ഈ രം​ഗത്തേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. വിപണിയിലെ മുൻനിര ബ്രാൻഡുകളോട് മത്സരിക്കാൻ പുതു തലമുറ കമ്പനികളും എത്തി തുടങ്ങിയതിനാൽ ഈ രം​ഗത്തെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
LML Scooters | എൽഎംഎൽ സ്കൂട്ടേഴ്സ് തിരിച്ചെത്തുന്നു; മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ അവതരിപ്പിക്കും
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement