Discount Offers | പുതുവർഷ ഓഫറുമായി Mahindra; തിരഞ്ഞെടുത്ത മോഡലുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

Last Updated:

മഹീന്ദ്ര XUV700, മഹീന്ദ്ര ഥാർ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ ബാധകമല്ല

പുതുവർഷത്തിൽ നിരവധി ഓഫറുകളുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര (Mahindra). വർഷങ്ങളായി രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹന നിർമ്മാതാക്കളായി തുടരുന്ന മഹീന്ദ്ര 2022 ജനുവരി മാസത്തിൽ തങ്ങളുടെ വാഹനങ്ങൾക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ (Discount Offers) അവതരിപ്പിച്ചിരിക്കുകയാണ്.
വിപണിയിൽ എന്നും മഹീന്ദ്രയ്ക്ക് സ്വന്തമായ ഇടമുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം നൽകാനായി എല്ലാ വാഹനങ്ങളിലും ഗുണമേന്മ ഉറപ്പാക്കാൻ മഹിന്ദ്ര പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയവ മഹീന്ദ്രയുടെ ഡിസ്‌കൗണ്ട് ഓഫറുകളിൽ ഉൾപ്പെടുന്നു.
വിപണിയിൽ ഏറെ ഡിമാന്റുള്ള മഹീന്ദ്രയുടെ ആറ് മോഡലുകൾക്കാണ് ഈ മാസം ഡിസ്‌കൗണ്ട് ഓഫാറുകൾ ലഭ്യമാവുക. മഹീന്ദ്ര XUV700, മഹീന്ദ്ര ഥാർ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ ബാധകമല്ല.
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പുതുവർഷാരംഭം തന്നെയാണ് അതിന് ഏറ്റവും മികച്ച സമയം. ന്യൂ ഇയർ ഓഫർ ആയി പരമാവധി 69,000 രൂപയുടെ വമ്പൻ കിഴിവാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്രയുടെ ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട് ഓഫർ 13,000 രൂപയുടേതാണ്.
advertisement
നിങ്ങളൊരു എസ്‌യുവിയോ എംപിവിയോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ മഹീന്ദ്രയുടെ ഈ ഡിസ്‌കൗണ്ട് ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. ജനുവരിയിൽ മഹീന്ദ്ര നൽകുന്ന ഡിസ്‌കൗണ്ട് ഡീലുകൾ അറിയാം.
മഹീന്ദ്ര മറാസോ (Mahindra Marazzo)
പുതുവർഷ ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര മറാസോ എംപിവിക്ക് 40,200 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 20,000 രൂപ വരെ വരുന്ന ക്യാഷ് റിവാർഡും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 5,200 രൂപ വരെയുള്ള കോർപ്പറേറ്റ് ഇൻസെന്റീവും ഇതിൽ ഉൾപ്പെടുന്നു.
മഹീന്ദ്ര ബൊലേറോ (Mahindra Bolero)
മഹീന്ദ്രയുടെ ബൊലേറോ എസ്‌യുവിക്ക് 13,000 രൂപ വരെ ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.
advertisement
മഹീന്ദ്ര XUV300
മഹീന്ദ്ര XUV300 യ്ക്ക് 69,002 രൂപ വരെ ഡിസ്‌കൗണ്ട് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 4,500 രൂപയുടെ കോർപ്പറേറ്റ് റിഡക്ഷനും ഇതിൽ ഉൾപ്പെടുന്നു.
മഹീന്ദ്ര Alturas
മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ 50,000 രൂപ വരെ കിഴിവോടുകൂടിയാണ് മഹീന്ദ്ര Alturas വില്പനയ്ക്കുള്ളത്. 11,500 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെ വരുന്ന എക്സ്ട്രാ ഓഫറുകൾ എന്നിവ ഉൾപ്പെടെ മൊത്തത്തിൽ 81,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
advertisement
മഹീന്ദ്ര KUV100
മഹീന്ദ്ര KUV100 NXT വാങ്ങുന്ന ഉപഭോക്താക്കൾക്ക് 61,055 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 38,055 രൂപ വരെ ക്യാഷ്ബാക്കും 20,000 രൂപ എക്‌സ്‌ചേഞ്ച് ഇൻസെന്റീവും 3,000 രൂപയുടെ കോർപ്പറേറ്റ് ഡീലും ഈ ഓഫറിൽ ഉൾപ്പെടുന്നു.
advertisement
മഹീന്ദ്ര സ്കോർപിയോ (Mahindra Scorpio)
മഹീന്ദ്ര സ്കോർപിയോയ്ക്ക് 29,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആണ് ഈ പുതു വർഷത്തിൽ ലഭിക്കുക. 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 4000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ അധിക ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Discount Offers | പുതുവർഷ ഓഫറുമായി Mahindra; തിരഞ്ഞെടുത്ത മോഡലുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement