Maruti Suzuki e Vitara| 500 കി.മീ. റേഞ്ച്; മാരുതി സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര അവതരിപ്പിച്ചു

Last Updated:

2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം 2025 മാർച്ചിൽ ഇ-വിറ്റാര ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും

മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇറ്റലിയിലെ മിലാനിൽ വെച്ചാണ് സുസുക്കി ഇ-വിറ്റാര എന്നുപേരിട്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
ഗുജറാത്തിലെ സുസുക്കിയുടെ നിർമാണ കേന്ദ്രത്തിലാവും ഇ-വിറ്റാര പൂർണമായും നിർമിക്കുക. 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച ഇവിഎക്സ് കൺസെപ്റ്റ് കാറിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡൽ ആദ്യം പുറത്തിറങ്ങാൻ പോവുന്നത് ഇന്ത്യയിലായിരിക്കുമെന്നാണ് വിവരം. 2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം 2025 മാർച്ചിൽ ഇ-വിറ്റാര ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും. ഇതിനുശേഷം 2025 ജൂണിൽ ഒരു യൂറോപ്യൻ ലോഞ്ച് നടക്കുമെന്ന വിവരവും സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ കർവ് ഇവി, എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 05 എന്നീ വമ്പൻമാരോടാവും ഇ-വിറ്റാര മത്സരിക്കാൻ പോവുന്നത്.
advertisement
മുന്നിലും പിന്നിലുമായി ട്രൈ-സ്ലാഷ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻവശത്തെ ചാർജിങ് പോർട്ടുകൾ, റിയർ വീൽ ആർച്ചിന് മുകളിലുള്ള പ്രധാന ബൾജ് എന്നിവയെല്ലാം ഇ-വിറ്റാരയുടെ ഡിസൈൻ മനോഹരമായിട്ടുണ്ട്. 4275 മില്ലീമീറ്റർ നീളവും 1800 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവും 2700 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.
ഇ-വിറ്റാരയുടെ ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററാണെന്നും സുസുക്കി പറയുന്നു. ഒന്നിലധികം വേരിയന്റുള്ളതിനാൽ 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളിലാവും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി നിരത്തിലെത്തുക. ‌49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ ഇ-വിറ്റാര ലഭ്യമാകും. ഇതിൽ വലിയ ബാറ്ററി ഓപ്ഷന് ഡ്യുവൽ-മോട്ടോർ AWD ഓപ്‌ഷൻ ലഭിക്കും. സുസുക്കി ഇതിനെ ഓൾഗ്രിപ്പ്-ഇ എന്നായിരിക്കും വിശേഷിപ്പിക്കുക. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. 61kWh ബാറ്ററി സിംഗിൾ ചാർജിൽ 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് നൽകിയേക്കുമെന്നാണ് വിവരം.
advertisement
പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ഫ്രണ്ട് ആക്‌സിലിലുള്ള സിംഗിൾ മോട്ടോറുള്ള 49kWh ബാറ്ററി പായ്ക്ക് 144 bhp പവറിൽ 189 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം വലിയ 61 kWh ബാറ്ററി 174 bhp കരുത്തിൽ 189 Nm torque ആയിരിക്കും നൽകുക.
ഇന്റീരിയറിലേക്ക് കയറിയാൽ ഫ്ലോട്ടിംഗ് ഡ്യുവൽ-സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, തിരശ്ചീനമായി അടുക്കിയിരിക്കുന്ന ഡാഷ്‌ബോർഡ്, ഫ്ലോട്ടിംഗ് സെന്ററർ കൺസോൾ, USB പോർട്ടുകൾ, ട്വിൻ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സിൽവർ സറൗണ്ടുകളുള്ള എസി വെൻ്റുകൾ, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടർ, പാർട്ട് ഫാബ്രിക്, പാർട്ട് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് മാരുതി സുസുക്കി ഇ-വിറ്റാരയിൽ ഒരുക്കിയിരിക്കുന്നത്.
advertisement
വിലയുടെ കാര്യത്തിൽ, അടിസ്ഥാന 49 kWh വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപ (എക്സ്-ഷോറൂം) ആരംഭിക്കുമെന്നാണ് വിവരം. 61 kWh പതിപ്പ് 25 ലക്ഷം രൂപവരെയാകും. AWD മോഡലിന് ഏകദേശം 30 ലക്ഷം രൂപ വില വരും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Maruti Suzuki e Vitara| 500 കി.മീ. റേഞ്ച്; മാരുതി സുസുകിയുടെ ആദ്യ ഇലകട്രിക് കാർ ഇ-വിറ്റാര അവതരിപ്പിച്ചു
Next Article
advertisement
നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍
നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍
  • നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനാൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

  • പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കർഫ്യൂ പ്രഖ്യാപിച്ചു.

View All
advertisement