CNG കാറുകളിൽ ഇന്ധനത്തിന് ചാണകം; പുതിയ പദ്ധതിയുമായി സുസുക്കി;ദേശീയ ക്ഷീര വികസന ബോർഡുമായി കരാർ ഒപ്പിട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
വായു മലിനീകരണം കുറയ്ക്കാനാണ് മാരുതി സുസുക്കി ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ സുസുക്കി (Suzuki ) മോട്ടോർ കോർപ്പറേഷൻ കഴിഞ്ഞ ദിവസം ഒരു പുതിയ പ്രഖ്യാപനാവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ സിഎൻജി (CNG) മോഡൽ കാറുകളിൽ ഇന്ധനമായി ചാണകം ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാരുതി സുസുക്കി ഏഷ്യയിലെ ഏറ്റവും വലിയ ഡയറി നിർമ്മാതാക്കളായ ബനാസ് ഡയറിയുമായും നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായും (എൻഡിഡിബി) ധാരണാപത്രം ഒപ്പുവച്ചു.
കാറിൽ നിന്ന് പുറന്തള്ളുന്ന കാർബൺഡയോക്സൈഡ് ആണ് കൂടുതലും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്.അതിനാൽ വായു മലിനീകരണം കുറയ്ക്കാനാണ് മാരുതി സുസുക്കി ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
അതേസമയം ജപ്പാനിൽ ചാണകത്തിൽ നിന്ന് ലഭ്യമാകുന്ന ബയോഗ്യാസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫുജിസാൻ അസാഗിരി ബയോമാസിലും സുസുക്കി നിക്ഷേപം നടത്തിയിട്ടുണ്ട്. 2030 സാമ്പത്തിക വർഷത്തിലേക്ക് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ വളർച്ചയെ മുൻനിർത്തിയാണ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത് .
advertisement
“കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളൽ കൂടുന്നത് അവഗണിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ മൊത്തം കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളൽ വർദ്ധനവ് ഒഴിവാക്കാനാവാത്തതാണെന്ന് ഞങ്ങൾ കരുതുന്നു. വിൽപ്പന യൂണിറ്റുകൾ വർദ്ധിപ്പിക്കുന്നതിനും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇടയിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കും” സുസുക്കി വ്യക്തമാക്കി.
ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചാണകവും ബയോഗ്യാസും കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ഉപയോഗിച്ച് ഈ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഏകദേശം 70 ശതമാനം വരുന്ന സുസുക്കിയുടെ സിഎൻജി മോഡലുകൾക്ക് ഈ ബയോഗ്യാസ് ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ ഇന്ത്യയ്ക്കും ജപ്പാനും പുറമെ ഭാവിയിൽ ആസിയാൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഉൾപ്പെടെ കാറുകളിൽ ഈ പദ്ധതി നടപ്പിലാക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അറിയിച്ചു. സുസുക്കി ഹെഡ്ക്വാർട്ടേഴ്സ്, യോക്കോഹാമ ലാബ്, സുസുക്കി ആർ ആൻഡ് ഡി സെന്റർ ഇന്ത്യ, മാരുതി സുസുക്കി എന്നിവർ ഭാവിയിലെ നൂതന സാങ്കേതികവിദ്യകളും വൻതോതിലുള്ള ഉൽപ്പാദന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി പുതിയ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
advertisement
കൂടാതെ ഗവേഷണ-വികസന ചെലവുകൾക്കായി രണ്ട് ട്രില്യൺ യെനും മൂലധന ചെലവിൽ 2.5 ട്രില്യൺ യെനും നിക്ഷേപിക്കാൻ ആണ് കമ്പനിയുടെ പദ്ധതി. ഇതിൽ രണ്ട് ട്രില്യൺ യെൻ വൈദ്യുതീകരണം, ബയോഗ്യാസ് തുടങ്ങിയ കാർബൺ ന്യൂട്രാലിറ്റി ഉൾപ്പെടെയുള്ള മേഖലകളിൽ ആർ ഡി ചെലവുകൾക്കായാണ് കമ്പനി നിക്ഷേപിക്കുക.
ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ട്രാക്ടർ അടുത്തിടെ ബെന്നമൻ എന്ന കമ്പനി കണ്ടുപിടിച്ചിരുന്നു. 276 എച്ച്പി കരുത്തുള്ള ഈ ട്രാക്ടറിലെ എഞ്ചിൻ സാധാരണ ഡീസൽ എഞ്ചിനുകൾക്കു സമാനമാണെന്നും കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 10, 2023 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
CNG കാറുകളിൽ ഇന്ധനത്തിന് ചാണകം; പുതിയ പദ്ധതിയുമായി സുസുക്കി;ദേശീയ ക്ഷീര വികസന ബോർഡുമായി കരാർ ഒപ്പിട്ടു