ഡെലിവറി തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; 75 കിമീ മൈലേജും 250 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുമായി ഒരു കിടിലന്‍ സ്കൂട്ടര്‍

Last Updated:

മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ഒഡീസി ട്രോട് ലഭ്യമാണ്

രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പറഞ്ഞ് രൂപകല്‍പ്പന ചെയ്തത് പോലെ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒഡീസ്. 99,999 രൂപയാണ് ‘ഒഡീസി ട്രോട്’ എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള  ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സ് മേഖലയിലുള്ളവര്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു. മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ഒഡീസി ട്രോട് ലഭ്യമാണ്. ട്രെന്‍ഡി ലുക്കിന്‍റെയും കരുത്തുറ്റ നിര്‍മ്മാണത്തിന്‍റെയും സംയോജമാണ് സ്കൂട്ടറിന്‍റെ പ്രധാന സവിശേഷത.
മൂന്ന് വര്‍ഷത്തെ ബാറ്ററി വാറന്‍റിയും ഒരു വര്‍ഷത്തെ പവര്‍ ട്രെയിന്‍ വാറന്‍റിയും കമ്പനി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്കൂട്ടര്‍ ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ, ട്രാക്കിംഗ്, ഇമ്മൊബിലൈസേഷൻ, ജിയോ ഫെൻസിംഗ് തുടങ്ങിയ ഐഒടി കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും ലഭ്യമാണ്. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 32Ah വാട്ടർപ്രൂഫ് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി 60 ശതമാനവും ഏകദേശം നാല് മണിക്കൂറിനുള്ളിൽ ഫുൾ ആയും ബാറ്ററി ചാർജ് ചെയ്യാം.
advertisement
മുൻവശത്ത് ഡ്രം ബ്രേക്ക്, പിന്നിൽ ഡിസ്‍ക് ബ്രേക്ക്,  എൽഇഡി ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളും ഒഡീസ് ട്രോട്ടിൽ നിങ്ങൾക്ക് ലഭിക്കും. ഡെലിവറി മേഖലയിലെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ട്രോട്ടിന്റെ സാങ്കേതികവിദ്യയും ഫീച്ചറുകളും രൂപമാറ്റം ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.
സാധനസാമഗ്രികളുടെ ഡെലിവറിക്കായി രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ് ട്രോട്ട് സ്‍കൂട്ടർ. ഗ്യാസ് സിലിണ്ടറുകൾ, ഹെവി ഹാർഡ്‌വെയർ ഉപകരണങ്ങൾ, വാട്ടർ ക്യാനുകൾ മുതലായ ഭാരമുള്ള സാധനങ്ങൾ മുതൽ പലചരക്ക്, മരുന്നുകൾ മുതലായ നിത്യോപയോഗ സാധനങ്ങൾ വരെ  എളുപ്പത്തിൽ ഡെലിവറി ചെയ്യാം.  ഇതിന് ട്രോട്ട് സ്‍മാർട്ട് ബിഎംഎസ്, IoT ട്രാക്കിംഗ് ഉപകരണം, LED ഓഡോമീറ്റർ തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏത് ഒഡീസി ഡീലറിൽ നിന്നും സ്കൂട്ടർ വാങ്ങാം.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഡെലിവറി തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; 75 കിമീ മൈലേജും 250 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുമായി ഒരു കിടിലന്‍ സ്കൂട്ടര്‍
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement