തിരുപ്പതി-കൊല്ലം റൂട്ടിൽ കേ​​ര​​ള​​ത്തി​​ന് പു​​തു​​താ​​യി ഒ​​രു എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ കൂ​​ടി

Last Updated:

കൊ​​ല്ലം-​തി​​രു​​പ്പ​​തി-​കൊ​​ല്ലം ദ്വൈ​​വാ​​ര എ​​ക്സ്പ്ര​​സ് ട്രെ​​യി​​നാണ് അ​​നു​​വ​​ദി​​ച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊ​​ല്ലം: തിരുപ്പതി-കൊല്ലം റൂട്ടിൽ കേ​​ര​​ള​​ത്തി​​ന് പു​​തു​​താ​​യി ഒ​​രു എക്സ്പ്ര​​സ് ട്രെ​​യി​​ൻ കൂ​​ടി അ​​നു​​വ​​ദി​​ച്ച് ഇന്ത്യൻ റെ​​യി​​ൽ​​വേ. കൊ​​ല്ലം-​തി​​രു​​പ്പ​​തി-​കൊ​​ല്ലം ദ്വൈ​​വാ​​ര എ​​ക്സ്പ്ര​​സ് ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ച്ച് റെയിൽവേ ബോ​​ർ​​ഡ് ഉ​​ത്ത​​ര​​വാ​​യതായി എൻ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ഇ​​തി​​ന്‍റെ ഫ്ലാ​​ഗ് ഓ​​ഫ് മാർച്ച് 12നു കൊ​​ല്ല​​ത്തു ന​​ട​​ക്കും. ഓൺലൈനിലൂടെ പ്രധാനമന്ത്രിയാണ് ഫ്ലാഗ് ഓഫ് നിർവഹിക്കുക. ആഴ്ച്ചയിൽ രണ്ടു സർവ്വീസുകളാണ് ഉള്ളത്. തി​​രു​​പ്പ​​തി​​-കൊ​​ല്ലം സർവീ​​സ് ചൊ​​വ്വ, വെ​​ള്ളി​​ ദി​​വ​​സ​​ങ്ങ​​ളി​​ലും കൊ​​ല്ലം-തി​​രു​​പ്പ​​തി സർവീ​​സ് ബു​​ധ​​ൻ, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ്.
തി​​രു​​പ്പ​​തി​​യി​​ൽനി​​ന്ന് ഉച്ച​​ക​​ഴി​​ഞ്ഞ് 2.40നു പു​​റ​​പ്പെ​​ടു​​ന്ന വ​​ണ്ടി അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 6.20നു ​​കൊ​​ല്ല​​ത്തെ​​ത്തും. കൊ​​ല്ല​​ത്തുനി​​ന്നു രാ​​ത്രി പ​​ത്തി​​നു യാത്രതിരി​​ക്കു​​ന്ന വ​​ണ്ടി പി​​റ്റേ ദി​​വ​​സം രാ​​വി​​ലെ 3.20 ന് ​​തിരുപ്പതിയിൽ എ​​ത്തും. ചി​​റ്റൂ​​ർ, കാ​​ട്പാ​​ടി, ജോ​​ലാ​​ർ​​പേ​​ട്ട്, സേ​​ലം, ഈ​​റോ​​ഡ്, തി​​രു​​പ്പുർ, കോയമ്പത്തൂ​​ർ, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, ആ​​ലു​​വ, എ​​റ​​ണാ​​കു​​ളം ടൗ​​ൺ, കോ​​ട്ട​​യം, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ർ, കാ​​യം​​കു​​ളം, ച​​ങ്ങ​​നാ​​ശേ​​രി, മാവേലി​​ക്ക​​ര എ​​ന്നി​​വ​​യാ​​ണ് സ്റ്റോ​​പ്പു​​ക​​ൾ. തിരുപ്പതിയിലേക്ക് സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ‌്തു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
തിരുപ്പതി-കൊല്ലം റൂട്ടിൽ കേ​​ര​​ള​​ത്തി​​ന് പു​​തു​​താ​​യി ഒ​​രു എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ കൂ​​ടി
Next Article
advertisement
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
  • അർജന്റീന ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

  • സ്പെയിൻ 2014 ന് ശേഷം ആദ്യമായി ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

  • ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

View All
advertisement