HOME /NEWS /money / IRCTC അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇനി മാസം 24 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം

IRCTC അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇനി മാസം 24 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം

Train

Train

പ്രതിമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി 12 എണ്ണത്തിൽ നിന്നും 24 എണ്ണമാക്കാനും ഇന്ത്യൻ റെയിൽവെ തീരുമാനിച്ചു.

  • Share this:

    നിങ്ങളുടെ ഐആർസിടിസി (IRCTC) അക്കൗണ്ട് ആധാർ (Aadhaar) നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? എങ്കിൽ ഇനി മുതൽ ഒരു മാസം 24 ട്രെയിൻ ടിക്കറ്റുകൾ (tickets) വരെ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയും. യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഐആർസിടിസി വീണ്ടും ഉയർത്തി. യൂസർ ഐഡിയും (user ID) ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഇനി മുതൽ ഒരു മാസം 24 ട്രെയിൻ ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ കഴിയും എന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. അതേസമയം ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ഇനി പ്രതിമാസം 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. ഇതുവരെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രതിമാസം 12 ടിക്കറ്റുകളും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ 6 ടിക്കറ്റുകളും ബുക്ക് ചെയ്യാനാണ് ഇതുവരെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിച്ചിരുന്നത്.

    “യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിക്കാത്ത ഒരു യൂസർ ഐഡി വഴി പ്രതിമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി 6 എണ്ണത്തിൽ നിന്നും 12 എണ്ണമായി ഉയർത്താനും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള യൂസർ ഐഡി വഴി പ്രതിമാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി 12 എണ്ണത്തിൽ നിന്നും 24 എണ്ണമാക്കാനും ഇന്ത്യൻ റെയിൽവെ തീരുമാനിച്ചു. ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലെ യാത്രക്കാരിൽ ഒരാളുടെയെങ്കിലും ആധാർ മുഖേനയുള്ള സ്ഥിരീകരണം (Verif​ication) നടത്തുകയും വേണം,“ റെയിൽവെ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവർക്കും ഒരേ അക്കൗണ്ട് ഉപയോ​ഗിച്ച് കുടുംബാംഗങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കൂടി ബുക്ക് ചെയ്യുന്നവർക്കും ഈ നീക്കം സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.

    Also Read-Indian Railways | അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

    ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

    ആദ്യം ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://irctc.co.in സന്ദർശിക്കുക.

    അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

    ഹോം പേജിലെ മൈ അക്കൗണ്ട് (My Account) ഓപ്‌ഷനിൽ കാണുന്ന ലിങ്ക് യുവർ ആധാർ (Link Your Aadhaar) എന്നതിൽ ക്ലിക്ക് ചെയ്യുക.

    ഇതിനുശേഷം, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക.

    തുടർന്ന്, ചെക്ക് ബോക്സിലേക്ക് പോയി, ഒടിപി (OTP) അയയ്ക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഇനി, ഒടിപി നൽകുമ്പോൾ, ഒടിപി സ്ഥിരീകരിക്കുക (Verify OTP) എന്നത് തിരഞ്ഞെടുക്കുക.

    നിങ്ങൾ കെവൈസി (KYC) പൂർത്തിയാക്കി കഴിയുമ്പോൾ നിങ്ങളുടെ ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.

    First published:

    Tags: Indian railway, Train