ഒരു തവണ ചാർജ് ചെയ്താൽ 200 കി.മീ ഓടുന്ന ഇലക്ട്രിക് കാറുമായി പിഎംവി; എക്സ്ഷോറൂം വില 4 ലക്ഷം രൂപ

Last Updated:

ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പുതിയൊരു വിഭാഗതതിലാണ് പിഎംവിയുടെ ഇവി വരുന്നത്

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പിഎംവി ഇലക്ട്രിക് അവരുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. EaS-E എന്ന് പേരിട്ടിരിക്കുന്ന വാഹനം നവംബർ 16-ന് കമ്പനി അവതരിപ്പിക്കും. നഗരവാസികൾക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കാനാകുന്ന വാഹനമാണ് പുറത്തിറക്കാൻ പിഎംവി ഇലക്ട്രിക് ലക്ഷ്യമിടുന്നത്. മൂന്ന് വ്യത്യസ്ത മോഡലുകളിൽ പുറത്തിറക്കുന്ന EaS-E-ന്‍റെ എക്സ് ഷോറൂം വില നാല് ലക്ഷം രൂപ മുതലാണ്.
“പുതിയ ഇവി ഔദ്യോഗികമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച ലോകോത്തര നിലവാരമുള്ള ഇവി ആയരിക്കും ഇത്. പുതിയ മോഡൽ കാർ പുറത്തിറക്കുന്നത് കമ്പനിക്ക് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ തരംഗമാകുന്നതും ദൈനംദിന ഉപയോഗത്തിനുമായി നിർമ്മിച്ച പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പുതിയൊരു വിഭാഗം അവതരിപ്പിക്കുന്നതിനും ഞങ്ങൾ പ്രതീക്ഷിക്കുന്നു"- പിഎംവി ഇലക്ട്രിക് സ്ഥാപകൻ കൽപിത് പട്ടേൽ പറഞ്ഞു,
ഒരു തവണ ചാർജ് ചെയ്താൽ PMV EaS-E 200km വരെ ഡെലിവറി റേഞ്ച് ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി 20hp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 10 Kwh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുള്ളത്. ഇവിയിൽ കോം‌പാക്റ്റ് "സ്‌മാർട്ട് കാർ" ഡിസൈൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു ക്ലാംഷെൽ ബോണറ്റ്, പൂർണ്ണ വീതിയുള്ള LED DRL ഉള്ള ഒരു ചതുരാകൃതിയിലുള്ള ഗ്രിൽ, വൃത്താകൃതിയിലുള്ള LED ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ഒരു വിൻഡ്‌സ്‌ക്രീൻ എന്നിവയും ഉണ്ടാകും.
advertisement
വരാനിരിക്കുന്ന EV യിൽ വലിയ വിൻഡോ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഫുൾ-വീഡ്ത്ത് ടെയിൽലൈറ്റ് എന്നിവയുണ്ട്. ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, PMV EaS-E മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും ഉള്ള രണ്ട് സീറ്റുള്ള മൈക്രോ EV ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രൂയിസ് കൺട്രോൾ, പവർ വിൻഡോകൾ, മാനുവൽ എസി എന്നിവയ്‌ക്കൊപ്പം റിമോട്ട് കീലെസ് എൻട്രിയും ഉണ്ടായേക്കും. മുന്തിയ ഇനം കാറുകളിലുള്ളതുപോലെ മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ ഇതിൽ ഉണ്ടാകും. ഇതിന് ഒരു LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, USB കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് പാനലും സജ്ജീകരിക്കും. കൂടുതൽ വിവരങ്ങൾ നവംബർ 16ന് വാഹനം അവതരിപ്പിക്കുമ്പോൾ കമ്പനി പുറത്തുവിടും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഒരു തവണ ചാർജ് ചെയ്താൽ 200 കി.മീ ഓടുന്ന ഇലക്ട്രിക് കാറുമായി പിഎംവി; എക്സ്ഷോറൂം വില 4 ലക്ഷം രൂപ
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement