Shah Rukh Khan| പത്താൻ വിജയത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വില കൂടിയ SUV സ്വന്തമാക്കി കിങ് ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
റോൾസ് റോയ്സ് കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജ് എന്ന സൂപ്പർ ലക്ഷ്വറി എസ് യു വി ആണ് ഷാറുഖ് ഖാന്‍ സ്വന്തമാക്കിയത്
‘പത്താൻ’ ആയിരം കോടിയും കടന്ന് ചരിത്ര വിജയംനേടി മുന്നേറുന്നുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ് യു വി സ്വന്തമാക്കിയാണ് കിങ് ഖാന്റെ ആഘോഷം. ഏകദേശം 8.20 കോടി രൂപ (എക്സ് ഷോറൂം) വില വരുന്ന റോൾസ് റോയ്സ് കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജ് എന്ന സൂപ്പർ ലക്ഷ്വറി എസ് യു വി ആണ് ഷാറുഖ് ഖാന്‍ സ്വന്തമാക്കിയത്. ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണിത്. ‘0555’എന്ന നമ്പർ പ്ലേറ്റുമായാണ് കാർ ഷാരുഖിന്റെ വസതിയായ മന്നത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് സ്വന്തമാക്കിയത്. കുറച്ചു മോഡലുകൾ മാത്രമേ ഇന്ത്യയിലേക്ക് വിൽപനക്കെത്തുകയുള്ളു. ആഡംബരത്തിന്‍റെ അവസാന വാക്കെന്ന് ബ്ലാക് ബാഡ്ജിനെ വിശേഷിപ്പിക്കാം. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം കമ്പനി തന്നെ വാഹനം കസ്റ്റമൈസ് ചെയ്തുതരുമെന്ന പ്രത്യേകതയുമുണ്ട്. റോൾസ് റോയ്സിന്‍റെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും ബ്ലാക് ബാഡ്ജിൽ കറുപ്പ് നിറത്തിലാണുള്ളത്. ഗ്രില്ലും കറുപ്പിൽ കുളിച്ചിരിക്കുന്നു. കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനായി 22 ഇഞ്ച് അലോയ് വീലുകൾ പ്രത്യേകം നിർമിച്ചവയാണ്.
advertisement
advertisement
ഉൾഭാഗങ്ങൾ കറുപ്പ് നിറത്താൽ മനോഹരമാണ്. കറുപ്പിനൊപ്പം പലയിടത്തായി ഗോൾഡൻ ലൈനുകളും നൽകിയിട്ടുണ്ട്. 23 ഓളം ഫൈബർ ഒപ്റ്റിക് ലൈറ്റുകൾ ഉപയോഗിച്ച് വാഹനത്തിന്റെ റൂഫിൽ ആകാശ കാഴ്ചയും സൃഷ്ടിച്ചിരിക്കുന്നു. ഒന്നും രണ്ടും നിരയിലുള്ല സീറ്റുകളിൽ മസാജിങ്ങിനുള്ള സൗകര്യവുമുണ്ട്. 600 എച്ച് പി കരുത്തും 900 എൻ എം ടോർക്കുമുള്ള 6.75 ലീറ്റർ വി12 പെട്രോൾ എഞ്ചിനാണ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ ഉള്ളത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4×4 ഡ്രൈവ്ട്രെയിനും ലഭിക്കുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയെടുക്കാന്‍ കഴിയും. പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്ററിലെത്താന്‍ 4.9 സെക്കന്‍റ് മാത്രം മതി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
March 28, 2023 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Shah Rukh Khan| പത്താൻ വിജയത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വില കൂടിയ SUV സ്വന്തമാക്കി കിങ് ഖാൻ