EV ചാർജിങ് സംവിധാനം വീടുകളിൽ ഒരുക്കാനുള്ള പൊതുചെലവ് 2026ഓടെ 16 ബില്യൺ ഡോളറായി വർദ്ധിക്കുമെന്ന് റിപ്പോർട്ട്

Last Updated:

പൊതു ചാര്‍ജിംഗ് നെറ്റ്‌വർക്കുകൾ അതിവേഗം വളരുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോം വോള്‍ബോക്സുകളും ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന ചാർജിംഗ് സംവിധാനം വീടുകളിൽ ഒരുക്കാനുള്ള പൊതുചെലവ് 2026ഓടെ 16 ബില്യൺ ഡോളറായി വർദ്ധിക്കുമെന്ന് റിപ്പോർട്ട്. വീട്ടിൽ വച്ച് ഇലക്ട്രിക് വാഹനങ്ങള്‍ (electric vehicles) ചാര്‍ജ് ചെയ്യുന്നതിനുള്ള ആകെ ചെലവ് 2026 എത്തുമ്പോഴേയ്ക്കും ആഗോളതലത്തില്‍ 16 ബില്യണ്‍ ഡോളര്‍ (16 billion dollar) കവിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2021ല്‍ ഇത് 3.4 ബില്യണ്‍ ഡോളറായിരുന്നു. ജൂനിപ്പര്‍ റിസര്‍ച്ചിന്റെ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2026 ഓടെ, ആഗോളതലത്തില്‍ 21 മില്യണിലധികം കുടുംബങ്ങള്‍ ഒരു ഹോം വാള്‍ബോക്സ് (home wallbox) ഉപയോഗിച്ച് വാഹനങ്ങള്‍ ചാര്‍ജ് (charge) ചെയ്യാൻ ആരംഭിക്കും. 2021 ല്‍ ഇത് വെറും 2 മില്യണ്‍ ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊതു ചാര്‍ജിംഗ് നെറ്റ്‌വർക്കുകൾ. അതിവേഗം വളരുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോം വോള്‍ബോക്സുകളും ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
'ഹോം വാള്‍ബോക്സുകള്‍ പൊതു ചാര്‍ജിംഗ് നെറ്റ്‌വർക്കുകളേക്കാള്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണ്, ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവി സുരക്ഷിതമാക്കാനും ഹോം ചാര്‍ജിംഗ് റോള്‍-ഔട്ടുകളെ പിന്തുണയ്ക്കാനും കാര്‍ നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്'' ഗവേഷണ രചയിതാവ് നിക്ക് മെയ്നാര്‍ഡ് പറഞ്ഞു.
നഗരവാസികള്‍ക്ക് വീട്ടിൽ വച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യം ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്, എന്നാല്‍ ഇവികള്‍ക്ക് ഭാവിയിൽ ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗിലേക്കും ആക്സസ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഹോം ചാര്‍ജിംഗ് വാള്‍ബോക്‌സുകളില്‍ നിന്നുള്ള ആഗോള വരുമാനം 2026 ല്‍ 5.5 ബില്യണ്‍ ഡോളറിലെത്തുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 2021 ല്‍ ഇത് വെറും 1.8 ബില്യണ്‍ ഡോളറായിരുന്നു.
advertisement
അതേസമയം, വിവിധ ഐഐടികളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് നിലവിലുള്ള ചാര്‍ജിംഗ് സാങ്കേതികവിദ്യയുടെ ചെലവിനേക്കാള്‍ പകുതിയോളം മാത്രം ചെലവാകുന്ന സാങ്കേതിക വിദ്യയാണ്. ഇരുചക്രവാഹന ഇവികളുടെ വില കുറയാനും ഇത് സഹായിച്ചേക്കാം.
Also Read- Tecno Pova 5G | ടെക്‌നോ പോവ 5ജി വാങ്ങിയാൽ 1999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യം; ആമസോണിലെ ഓഫർ അറിയാം
ഐഐടിയില്‍ ഈ സാങ്കേതികവിദ്യയുടെ ലാബ് അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പദ്ധതിയുടെ നവീകരണവും വാണിജ്യവത്ക്കരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും ഗവേഷക സംഘം പറഞ്ഞു. ഐഐടി ഗുവാഹത്തിയിലെയും ഐഐടി ഭുവനേശ്വറിലെയും വിദഗ്ധരുടെ സഹകരണത്തോടെ വാരണാസിയിലെ ഐഐടിയിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
advertisement
ഡല്‍ഹിയെ 'ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റല്‍' ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാകും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
EV ചാർജിങ് സംവിധാനം വീടുകളിൽ ഒരുക്കാനുള്ള പൊതുചെലവ് 2026ഓടെ 16 ബില്യൺ ഡോളറായി വർദ്ധിക്കുമെന്ന് റിപ്പോർട്ട്
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement