രണ്ട് മണിക്കൂറിനുള്ളില്‍ ലോകത്ത് എവിടെയും എത്താം; 'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
കോണ്‍കോര്‍ഡിനേക്കാള്‍ താരതമ്യേന ചെറുതും വേഗത കുറഞ്ഞതുമായ എക്‌സ്-59-ന് മണിക്കൂറില്‍ ഏകദേശം 1,500 കിലോമീറ്റര്‍ വേഗതയുണ്ട്.
ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറന്ന ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം കോണ്‍കോര്‍ഡ് ഇന്നും ഒരു അത്ഭുതമാണ്. ശബ്ദത്തേക്കാള്‍ ഇരട്ടി വേഗതയില്‍, ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് 3 മണിക്കൂറിനുള്ളിലാണ് കോണ്‍കോര്‍ഡ് പറന്നെത്തിയത്. മണിക്കൂറില്‍ 2,172 കിലോമീറ്റര്‍ വേഗതയാണ് വിമാനത്തിനുണ്ടായിരുന്നത്. എന്നാല്‍, വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള ഭീമമായ ചെലവ് മൂലം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരുന്നു. മാത്രമല്ല 2000ല്‍ ഉണ്ടായ വലിയൊരു അപകടം ഇതിന്റെ പ്രവര്‍ത്തനം റദ്ദാക്കുന്നതിലേയ്ക്കും നയിച്ചു.
എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം, കോണ്‍കോര്‍ഡിന്റെ പിന്‍ഗാമി എത്തിയിരിക്കുകയാണ്. നാസയുടെ എക്സ്-59 ‘സണ്‍ ഓഫ് കോണ്‍കോര്‍ഡ്’ ആണ് അതിന്റെ പരീക്ഷണ പറക്കലിന് തയ്യാറായിരിക്കുന്നത്. അതിശയിപ്പിക്കുന്ന വേഗതയും കാര്യക്ഷമതയും രണ്ട് മണിക്കൂറിനുള്ളില്‍ ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാന്‍ കഴിയുന്ന വിപ്ലവകരമായ കണ്ടുപിടിത്തമായാണ് ഈ വിമാനം ബ്രിട്ടീഷ് വ്യോമയാന വിദഗ്ധര്‍ വിഭാവനം ചെയ്യുന്നത്.
കോണ്‍കോര്‍ഡിനേക്കാള്‍ താരതമ്യേന ചെറുതും വേഗത കുറഞ്ഞതുമായ എക്‌സ്-59-ന് മണിക്കൂറില്‍ ഏകദേശം 1,500 കിലോമീറ്റര്‍ വേഗതയുണ്ട്. ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാ സമയം ഏകദേശം 3 മണിക്കൂറും 30 മിനിറ്റുമായി എക്‌സ്-59 കുറയ്ക്കുമെന്നാണ് വ്യോമയാന വിദഗ്ധര്‍ വാഗ്ദാനം ചെയ്യുന്നത്. യാത്രാ വേഗത വര്‍ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (സിഎഎ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
advertisement
Also read-അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒക്ടോബറിൽ മൂന്നിരട്ടിയോളം കൂടി; കാരണം ഇന്ത്യ-പാക് ലോകകപ്പ് മത്സരം
ഇത് രണ്ട് മണിക്കൂറിനുള്ളില്‍ ലണ്ടനില്‍ നിന്ന് സിഡ്‌നി പോലുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ യാത്രക്കാരെ സഹായിക്കും, നിലവിലെ 22 മണിക്കൂര്‍ യാത്രയാണ് രണ്ട് മണിക്കൂറായി കുറക്കുന്നത്. വിപ്ലവകരമായ ഈ വിമാനങ്ങളെ നിലവില്‍ വിദഗ്ധര്‍ സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകള്‍ എന്നാണ് വിളിക്കുന്നത്.
ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്റ്റിക് ജെറ്റ് എന്നിവയോട് സാമ്യമുള്ളതാണ് സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകള്‍. ഒരാള്‍ക്ക് ന്യൂയോര്‍ക്കില്‍ നിന്ന് ഷാങ്ഹായിലേക്ക് 15 മണിക്കൂര്‍ വേണ്ടിവരുന്ന യാത്രാ സമയം വെറും 39 മിനിറ്റായി കുറയ്ക്കാൻ ഇവയ്ക്കാകും. മാത്രമല്ല, വെറും 2 മണിക്കൂറിനുള്ളില്‍ ഭൂമിയിലെ ഏത് സ്ഥലത്തും എത്തിച്ചേരാന്‍ സബോര്‍ബിറ്റല്‍ ഫ്‌ളൈറ്റുകള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
ഇലോണ്‍ മസ്‌കും മറ്റ് സംരംഭകരും ബഹിരാകാശ വിനോദസഞ്ചാരത്തിനായി സൂപ്പര്‍സോണിക് വിമാനങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ ഒരു മണിക്കൂറിനുള്ളില്‍ 100 യാത്രക്കാരെ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റിനായുള്ള പദ്ധതികള്‍ 2020-ല്‍ സ്പെയ്സ് എക്സ് പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 24, 2023 9:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
രണ്ട് മണിക്കൂറിനുള്ളില്‍ ലോകത്ത് എവിടെയും എത്താം; 'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു