അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒക്ടോബറിൽ മൂന്നിരട്ടിയോളം കൂടി; കാരണം ഇന്ത്യ-പാക് ലോകകപ്പ് മത്സരം

Last Updated:

രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന നിരക്കാണ് കുതിച്ചുയരുന്നത്

വിമാനം
വിമാനം
ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കുന്നത്. മത്സരദിനം അടുക്കുന്തോറും വിവിഐപികളും സ്പോൺസർമാരും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനായി അഹമ്മദാബാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങി. ഇത് അഹമ്മദാബാദിലേക്കുള്ള ഒക്ടോബറിലെ ടിക്കറ്റ് നിരക്ക് ഗണ്യമായി കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന നിരക്കാണ് കുതിച്ചുയരുന്നത്. നിലവിൽ ഇത് 350 ശതമാനം വർധനവിലെത്തി. ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള റൗണ്ട് ട്രിപ്പുകൾ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന ഒരാൾക്ക് 45,425 രൂപ നൽകേണ്ടിവരും. അതേ യാത്രയ്ക്ക് സാധാരണ 10,000 രൂപയാണ് സാധാരണ നിരക്ക്. ഇത് നാലിരട്ടിയിലേറെയായി വർദ്ധിച്ചു.
ഒക്‌ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന  ഐസിസി ക്രിക്കറ്റ് ലോകകപ്പിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. തൽഫലമായി, ഒക്‌ടോബർ 14-16 തീയതികളിലെ ഫ്ലൈറ്റുകൾക്ക് വലിയ ആവശ്യകതയാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ പോലും, മുംബൈ, ഡൽഹി എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും അഹമ്മദാബാദിലേക്ക് 339% ഉം 203% ഉം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
advertisement
‘അഹമ്മദാബാദിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയർന്നു, മത്സര ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന യാത്രാ ആവശ്യകതയ്ക്ക് നന്ദി. ലോകകപ്പിന്‍റെ ഉദ്ഘാടന, ഫൈനൽ മത്സര ദിവസങ്ങളിൽ വലിയ തിരക്ക് കണ്ടില്ലെങ്കിലും ഇന്ത്യ-പാക് മത്സരത്തിന് ആവേശമാണ്. മൊത്തത്തിൽ, ഹോട്ടൽ ബുക്കിംഗുകൾക്കും അഹമ്മദാബാദിലേക്കുള്ള ടിക്കറ്റുകൾക്കുമുള്ള അന്വേഷണങ്ങൾ ഇന്ത്യ-പാക് മത്സര ദിവസം ഉയർന്നതാണ്’- ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ടിഎഐഎഐ) ചെയർമാൻ വീരേന്ദ്ര ഷാ പറഞ്ഞു, .
ഫ്ലൈറ്റ് ടിക്കറ്റ് വർദ്ധന മാത്രമല്ല, അഹമ്മദാബാദിലെ മുൻനിര ഹോട്ടലുകൾ ഇതിനകം തന്നെ ഭൂരിഭാഗവും ബുക്കിങ്ങായി കഴിഞ്ഞു അവരുടെ 60 ശതമാനത്തിലധികം മുറികളും മത്സര ദിവസങ്ങൾക്കായി ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ആരാധകരുടെ ഗ്രൂപ്പുകൾ, വിവിഐപികൾ, കോർപ്പറേറ്റുകൾ, ടീമുകൾ, സ്‌പോൺസർമാർ എന്നിവരാണ് ഹോട്ടൽ-ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിനായി രംഗത്തുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒക്ടോബറിൽ മൂന്നിരട്ടിയോളം കൂടി; കാരണം ഇന്ത്യ-പാക് ലോകകപ്പ് മത്സരം
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement