Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും

Last Updated:

നെക്സോണിന്‍റെ ഉയർന്ന വേരിയന്‍റുകളിൽ മാത്രമുള്ള ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റെയിൻ സെൻസിങ് വൈപ്പർ, സ്റ്റിയറിങ് മൌണ്ടഡ് കൺട്രോൾസ് എന്നീ സവിശേഷതകളും എക്സ്.എം(എസ്)-ൽ ഉണ്ട്.

മുംബൈ: രാജ്യത്തെ കാർ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി ശ്രേണിയിൽ വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റ് അവതരിപ്പിച്ച് ടാറ്റ നെക്സോൺ. ഇടത്തരം വേരിയന്‍റായ എക്സ്.എം, എക്സ്.എം.എ എന്നിവ പരിഷ്ക്കരിച്ച് എക്സ്.എം(എസ്). എക്സ്.എം.എ(എ) എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഇന്ന് പുതിയതായി അവതരിപ്പിച്ചത്. നെക്സോൺ എക്സ്.എം(എസ്)ന് 8.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നെക്സോണിന്‍റെ ഉയർന്ന വേരിയന്‍റുകളിൽ മാത്രമുള്ള ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റെയിൻ സെൻസിങ് വൈപ്പർ, സ്റ്റിയറിങ് മൌണ്ടഡ് കൺട്രോൾസ് എന്നീ സവിശേഷതകളും എക്സ്.എം(എസ്)-ൽ ഉണ്ട്.
മേൽപറഞ്ഞ അധിക ഫീച്ചറുകൾ കൂടാതെ നിലവിലുള്ള നെക്സോൺ എക്സ്.എം- ൽ ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടർ ഹെഡ് ലാംപിനൊപ്പമുള്ള എൽഇഡി ഡിആർഎലുകൾ, ഡ്രൈവർ-കോ ഡ്രൈവർ എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹാർമന്‍റെ കണക്ട്നെക്സ്റ്റ് ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, മൾട്ടി ഡ്രൈവ് മോഡുകൾ(എക്കോ, സിറ്റി, സ്പോർട്) എന്നിവയും പുതിയ വേരിയന്‍റിലുണ്ടാകും.
കോംപാക്ട് എസ്.യു.വി സെഗ്മെന്‍റിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മാരുതി സുസുകി വിത്താര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര എക്സ്.യു.വി 300, ഫോർഡ് എക്കോസ്പോർട്ട് എന്നിവയാണ് ഈ രംഗത്ത് മാറ്റുരക്കുന്നത്. എന്നാൽ ഈ മാസം തന്നെ കിയയുടെ സോണെറ്റ്, ടയോട്ടയുടെ അർബൻ ക്രൂയിസർ എന്നിവ കൂടി വരുന്നതോടെ മൽസരം കൂടുതൽ കനക്കും. ബുക്കിങ് തുടങ്ങിയ സോണെറ്റിന് ഇതുവരെ 6500ൽ ഏറെ ബുക്കിങ് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നെക്സോൺ നിലവിലെ വേരിയന്‍റ് കൂടുതൽ പരിഷ്ക്കരിച്ച് എക്സ്.എം(എസ്) എന്ന മോഡൽ പുറത്തിറക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്.
advertisement
'ടാറ്റ മോട്ടോഴ്സിന്‍റെ ഏറ്റവും അഭിമാനകരമായ മോഡലാണ് നെക്സോൺ. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മുന്തിയ സവിശേഷതകളാണ് നെക്സോണിലുള്ളത്. ഗ്ലോബൽ എക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങ് ലഭിച്ച ആദ്യ ഇന്ത്യൻ കാർ എന്ന സവിശേഷത നെക്സോണിനുണ്ട്. അത്യാധുനിക ഡിസൈനും സുഖകരമായ ഡ്രൈവിങ് അനുഭവവുമാണ് നെക്സോണിന്‍റെ മറ്റ് സവിശേഷതകൾ. ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് എല്ലാ സജ്ജീകരണങ്ങളോടുമാണ് ഈ വർഷമാദ്യം നെക്സോൺ പരിഷ്ക്കരിച്ച പതിപ്പുകൾ അവതരിപ്പിച്ചത്" - ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാർക്കറ്റിങ് ഹെഡ് വിവേക് ശ്രീവത്സ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
You may also like:യാത്രക്കാരെ കയറ്റാൻ കെ.എസ്.ആർ.ടി.സി. ബസുകൾ ഇനി എവിടെ വേണമെങ്കിലും നിർത്തും [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Dulquer Salmaan| ലോക്ക്ഡൗൺ ദുൽഖർ സൽമാനിൽ ഉണ്ടാക്കിയ മാറ്റം; പുതിയ ചിത്രങ്ങൾ വൈറൽ [NEWS]
"ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിലനിർത്താൻ എക്സ്.എം മോഡൽ പരിഷ്ക്കരിച്ച് പുറത്തിറക്കിയത്. ഇലക്ട്രോണിക് സൺറൂഫ് പോലെയുള്ള ആഡംബര സവിശേഷതകൾ കുറഞ്ഞ വിലയിൽ ഈ ഇടത്തരം മോഡലിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോഡൽ പരിഷ്ക്കരിച്ചതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷപ്രദവും കുലീനവുമായ ഡ്രൈവിങ്ങ് അനുഭവം പ്രദാനം ചെയ്യാൻ സാധിക്കുന്നു. ആഡംബര വാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന ഫീച്ചറുകളാണ് കുറഞ്ഞ വിലയിൽ ടാറ്റ നെക്സോണിലുള്ളത് "- വിവേക് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement