Tata Tigor EV | ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഉറപ്പ്; പുതിയ ടിഗോർ ഇവിയുടെ ടീസർ വീഡിയോ പുറത്ത്

Last Updated:

ടിഗോർ ഇവി വളരെക്കാലമായി വിപണിയിലുണ്ട്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. അതുകൊണ്ടുതന്നെയാണ് ടിഗോർ ഇവിയെ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നത്

Tata_Togor-EV
Tata_Togor-EV
ഇന്ത്യൻ വാഹനലോകത്തിനാകെ ഒരു ഗിയർമാറ്റത്തിന്‍റെ കാലമാണിത്. പെട്രോൾ-ഡീസൽ മോഡലുകളിൽനിന്ന് പതുക്കെ ഇലക്ട്രിക് പതിപ്പുകളിലേക്കാണ് ഈ ചുവടുമാറ്റം. ഇതിനോടകം പ്രമുഖ വാഹനനിർമ്മാതാക്കൾ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ ഇറക്കിക്കഴിഞ്ഞു. ടാറ്റ ഇക്കാര്യത്തിൽ ഒരുപടി മുന്നലാണ്. ടാറ്റയുടെ നെക്സോൺ ഇവിയാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് കാർ. നെക്സോണിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെ ടാറ്റ ടിഗോറും ഇലക്ട്രിക് വാഹനവിപണി ലക്ഷ്യമിടുകയാണ്. പുതിയതായി പുറത്തിറക്കുന്ന ടിഗോർ ഇവിയുടെ ടീസർ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഉറപ്പാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ടിഗോർ ഇവി വളരെക്കാലമായി വിപണിയിലുണ്ട്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. അതുകൊണ്ടുതന്നെയാണ് ടിഗോർ ഇവിയെ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നത്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖംമിനുക്കുന്നത്. സുരക്ഷയെ സംബന്ധിച്ചിടത്തോളം, പുതിയ ടിഗോർ ഇവിയ്ക്ക് ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് എന്നിവ ഉണ്ടാകും.
advertisement
റിപ്പോർട്ടുകൾ അനുസരിച്ച്, വരാനിരിക്കുന്ന ടിഗോർ ഇവി ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയ്‌ക്കൊപ്പം ടിഗോർ ഇവിക്ക് ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കും. അലോയ് വീലുകളിൽ ഇലക്ട്രിക് ബ്ലൂ ആക്സന്റുകളും ലഭിക്കുന്നു. സിപ്‌ട്രോൺ-പവേർഡ് ടിഗോർ ഇവിക്ക് കൂടുതൽ നിറങ്ങൾ ടാറ്റ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
ടാറ്റാ ടിഗോർ ഇവി സിപ്‌ട്രോൺ ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലാണ് പുറത്തിറക്കുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയുമുണ്ടാകും. അടിസ്ഥാന വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില പ്രതീക്ഷിക്കുന്നത്. കൂടാതെ, ടിഗോറിന്റെ സിഎൻജി പതിപ്പിലും ടാറ്റ ഒരു കൈ നോക്കുന്നുണ്ട്, കോംപാക്ട് സെഡാനിനുള്ള കൂടുതൽ ഇന്ധന ബദലുകളാണ് ടാറ്റ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ടാറ്റ ടിഗോർ സിപ്ട്രോൺ പുതിയ തുടക്കം കുറിക്കുമെന്ന് ടാറ്റ പറയുന്നു.
advertisement
ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഏകദേശം 120 ബി എച്ച് പി കരുത്തിൽ 240 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഇത് 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും സിപ്ട്രോൺ സാങ്കേതികവിദ്യ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Tata Tigor EV | ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഉറപ്പ്; പുതിയ ടിഗോർ ഇവിയുടെ ടീസർ വീഡിയോ പുറത്ത്
Next Article
advertisement
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ദു:ഖകരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

  • കേരളത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒരിക്കലും സംഭവിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

  • പൊതുസമൂഹം ഇത്തരം സംഭവങ്ങളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തണം

View All
advertisement