ഒരു വർഷത്തെ വർധന 26 ശതമാനം; 2023ൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്രക്കാർ 41.48 ലക്ഷം

Last Updated:

കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് ലക്ഷം കവിയുന്നത്

തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് റെക്കോർഡ് വളർച്ച. കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് നാലു ലക്ഷത്തിലേറേപ്പേർ. കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് ലക്ഷം കവിയുന്നത്.
ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്. ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു. 26% വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്.
2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതിൽ 22 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19 ലക്ഷം പേർ വിദേശ യാത്രക്കാരും ആയിരുന്നു. 2022ൽ ആകെ യാത്രക്കാർ 33 ലക്ഷം ആയിരുന്നു- 25% വർധന.
advertisement
Summary: The Thiruvananthapuram International Airport marks a record 26 percent growth in a year. For the first time since the outbreak of Covid 19 pandemic, more than four lakh passengers have travelled via the airport over a period of one year. The month of December 2023 had marked 4.14 passengers. Of this, a massive 2.41 lakh are domestic travellers. In a time frame between January 2023 to December 2023, as many as 41.48 lakh passengers travelled via the Thiruvananthapuram International Airport
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഒരു വർഷത്തെ വർധന 26 ശതമാനം; 2023ൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്രക്കാർ 41.48 ലക്ഷം
Next Article
advertisement
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
Asia Cup 2025 | പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി'; അന്തംവിട്ട് പാക് താരങ്ങൾ
  • പാക് ദേശീയ ഗാനത്തിന് പകരം 'ജലേബി ബേബി' പ്ലേ ചെയ്തതോടെ പാക് താരങ്ങൾ ആശയക്കുഴപ്പത്തിലായി.

  • സംഘാടകർ തെറ്റ് തിരുത്തിയെങ്കിലും പാക് താരങ്ങളുടെ ആശയക്കുഴപ്പത്തിന്റെ ദൃശ്യങ്ങൾ വൈറലായി.

  • മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചതോടെ പാക് ടീമിന് ആകെ നാണക്കേടായി.

View All
advertisement