Two Wheelers | ജനുവരിയിൽ ഇരുചക്രവാഹന വിൽപ്പന കുറഞ്ഞു : ഇലക്ട്രിക് ബൈക്ക് വിൽപ്പനയിൽ കുതിച്ചുചാട്ടം

Last Updated:

ജനുവരിയില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 13.4 ശതമാനം ഇടിവുണ്ടായി. 10,17,785 ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ജനുവരിയില്‍ വിറ്റഴിച്ചത് 

കഴിഞ്ഞ ജനുവരിയില്‍ ഇരുചക്രവാഹനങ്ങളുടെ(Two Wheelers) വില്‍പ്പന കുറഞ്ഞതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ്( FADA) റിപ്പോര്‍ട്ട് . അതേസമയം, ഇലക്ട്രിക് (Electric Bike)  ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വലിയ രീതിയില്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) ഓരോ മാസവും വാഹന രജിസ്ട്രേഷനുകളുടെ എണ്ണം പ്രസിദ്ധീകരിക്കാറുണ്ട്. ഇതനുസരിച്ച് ജനുവരിയില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 13.4 ശതമാനം ഇടിവുണ്ടായി. 10,17,785 ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ജനുവരിയില്‍  വിറ്റഴിച്ചത്
2021 ജനുവരിയില്‍ ഇത് 11,75,832 ആയിരുന്നു. വിലക്കയറ്റവും ഇന്ധനവില വര്‍ധനയും കോവിഡ് വ്യാപനവും വില്‍പ്പന കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. യാത്രാ വാഹന വില്‍പ്പന 10 ശതമാനം ഇടിഞ്ഞ് 2,58,329 ആയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Bengaluru Airport | ദക്ഷിണേന്ത്യയിൽ യാത്രക്കാർ ഏറ്റവുമധികം മുൻഗണന നൽകുന്ന ട്രാൻസ്ഫർ ഹബ് ബെംഗളൂരു വിമാനത്താവളമെന്ന് റിപ്പോർട്ട്
വാണിജ്യ വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിച്ചു. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജനുവരി 31,162 ആയിരുന്നത് ഈ വര്‍ഷം ജനുവരിയില്‍ 40,449 ആയി ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 56,277ല്‍ നിന്ന് 67,763 ആയി ഉയര്‍ന്നു.
advertisement
Air Passenger Traffic | കോവിഡ് മൂന്നാം തരംഗം; ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 43 ശതമാനം ഇടിവ്
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ രീതിയില്‍ ഉയര്‍ന്നു. ഹീറോയുടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,680 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് എങ്കില്‍ അത് ഈ വര്‍ഷം ജനുവരിയില്‍ ഇത് 7,763 ആയി ഉയര്‍ന്നു. ഒകിനാവ, ആമ്പിയര്‍ എന്നിവയുടെ വില്‍പ്പന യഥാക്രമം 674.21%, 349.68% എന്നിങ്ങനെ വര്‍ദ്ധിച്ചു.
2022 Maruti Suzuki Baleno ഇന്ത്യയിൽ ബുക്കിങ് ആരംഭിച്ചു; ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും
മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ പുതിയ ബലേനോയുടെ (Baleno) ബുക്കിങ് ആരംഭിക്കാനും ആദ്യ ടീസര്‍ പുറത്തിറക്കാനും തീരുമാനിച്ചു. നേരത്തെ തന്നെ വന്ന റിപ്പോർട്ടുകൾ പ്രകാരം, അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് 2022ൽ പുത്തൻ ബലേനോ എത്തുക. മാരുതി പുറത്തിറക്കിയ ടീസര്‍ വീഡിയോ, പുതിയ ബലേനോ മുമ്പത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക വിദ്യകൾ നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. സ്പീഡോമീറ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ മുതലായവയില്‍ നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഹെഡ്സ്-അപ്പ് ഡിസ്പ്ലേ ഇതിന് ഒരു ഉദാഹരണമാണ്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നവരെ ആകര്‍ഷിക്കുന്നതാണ് ഈ പ്രത്യേകതയെന്ന് ഉറപ്പാണ്.
advertisement
''ബലേനോ ബ്രാന്‍ഡ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. 1 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അരങ്ങ് വാഴുകയാണ് ബലേനോ. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 5 കാറുകളില്‍ തുടര്‍ച്ചയായി ഈ മോഡൽ ഇടം പിടിക്കുന്നുണ്ട്'', പുതിയ ബലേനോയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആൻഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പുതിയ ബലേനോ അത്യാധുനിക സാങ്കേതികവിദ്യയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Two Wheelers | ജനുവരിയിൽ ഇരുചക്രവാഹന വിൽപ്പന കുറഞ്ഞു : ഇലക്ട്രിക് ബൈക്ക് വിൽപ്പനയിൽ കുതിച്ചുചാട്ടം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement