തിരുവനന്തപുരം ന്യൂഡൽഹി റൂട്ടിൽ പുതിയ പ്രതിദിന വിമാനസർവീസുമായി വിസ്താര എയർലൈൻസ്
- Published by:user_57
- news18-malayalam
Last Updated:
ഡിസംബർ 2 മുതലാണ് പുതിയ സർവീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസ് ഡിസംബർ 2 മുതലാണ് പുതിയ സർവീസ് തുടങ്ങുന്നത്.
ന്യൂഡൽഹിയിൽ നിന്ന് (യുകെ 0805) വൈകിട്ട് 6.10ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (UK 0806) തിരുവനന്തപുരത്ത് നിന്ന് രാത്രി 9.55 ന് പുറപ്പെട്ട് 12.55 ന് ഡൽഹിയിലെത്തും.
തിരുവനന്തപുരം-ഡൽഹി സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ പ്രതിദിന വിമാനങ്ങളുടെ എണ്ണം നാലായി ഉയരും. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് പ്രതിദിന സർവീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റർമാർ.
കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും. പുതിയ സർവീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.
advertisement
Summary: A new daily service from Thiruvananthapuram to New Delhi will start by Vistara airlines from December 2. The flight (UK 0805) will take off from New Delhi at 06.10 pm and reach Thiruvananthapuram at 09.20 pm. The return flight (UK 0806) will start at 09.55 pm from Thiruvananthapuram and reach Delhi at 12.55 am
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2022 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
തിരുവനന്തപുരം ന്യൂഡൽഹി റൂട്ടിൽ പുതിയ പ്രതിദിന വിമാനസർവീസുമായി വിസ്താര എയർലൈൻസ്


