കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് 51 മണിക്കൂർ; ആഴ്ചയിലൊരിക്കൽ ട്രെയിൻ ആരംഭിച്ചു

Last Updated:

കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചായിരുന്നു പ്രധാനമന്ത്രി ഈ പുതിയ സർവീസ് ഫ്ളാ​ഗ് ഓഫ് ചെയ്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തീർത്ഥാടകർ ഏറെ നാളായി കാത്തിരുന്ന കാശി (Kashi) തമിഴ് സംഗമം എക്‌സ്പ്രസ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഫ്ളാ​ഗ് ഓഫ് ചെയ്തിരുന്നു. കാശിയ്‌ക്കും കന്യാകുമാരിയ്‌ക്കും ഇടയിൽ ആഴ്ചയിലൊരിക്കലാണ് ട്രെയിൻ സർവീസ് നടത്തുക. കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചായിരുന്നു പ്രധാനമന്ത്രി ഈ പുതിയ സർവീസ് ഫ്ളാ​ഗ് ഓഫ് ചെയ്തത്.
കാശി തമിഴ് സംഗമം എക്‌സ്പ്രസിന് 22 കോച്ചുകളാണ് ഉള്ളത്, ഒരു ഫസ്റ്റ് ക്ലാസ് എസി, രണ്ട് സെക്കന്റ് ക്ലാസ് എസി, മൂന്ന് തേർഡ് ക്ലാസ് എസി, മൂന്ന് തേർഡ് ക്ലാസ് എസി ഇക്കോണമി, ആറ് സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒരു ഒരു സെക്കന്റ് ക്ലാസ് കോച്ച്, ഒരു പാൻട്രി കാർ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് ഈ 22 കോച്ചുകൾ.
advertisement
തമിഴ്‌നാട്ടിൽ നിന്നും കാശി സന്ദർശിക്കാനെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ട്രെയിൻ സർവീസ്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കും മുൻപ്, തമിഴ്നാട്ടിലെ നാഗർകോവിൽ, തിരുനെൽവേലി, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ, സീർകാഴി, ചിദംബരം, കടലൂർ തുറമുഖം, വില്ലുപുരം, ചെങ്കൽപട്ട്, അരക്കോണം, പെരമ്പൂർ എന്നിവിടങ്ങളിലൂടെയാകും ട്രെയിൻ കടന്നു പോകുക. കന്യാകുമാരിയിൽ നിന്ന് ട്രെയിൻ 51 മണിക്കൂർ കൊണ്ട് കാശിയിലെത്തും.
ഡിസംബർ 17 ന് ആരംഭിച്ച കാശി തമിഴ്നാട് സം​ഗമം ഡിസംബർ 30 വരെ നീളും. തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ദ്രാവിഡ സംസ്‌ക്കാരത്തെക്കുറിച്ചും തമിഴ്‌നാടിന്റെ ഭക്ഷണരീതികളെ കുറിച്ചും പരിചയപ്പെടുത്തുക കൂടിയാണ് പരിപാടിയുടെ ഉദ്ദേശം.
advertisement
കാശി തമിഴ്നാട് സം​ഗമത്തിന്റെ ഭാഗമായി വാരണാസിയിലെ ആംഫി തിയേറ്റര്‍ ഗ്രൗണ്ടില്‍ തമിഴ്നാടിന്റെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന 75- ഓളം സ്റ്റാളുകള്‍ ഒരുക്കിട്ടുണ്ട്. ഈ സ്റ്റാളുകളില്‍ തമിഴ്നാട്ടിലെ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും കൈത്തറികളും പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇതിനുപുറമെ സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങള്‍ മനസിലാക്കി തരുന്ന പ്രദര്‍ശനങ്ങളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
Summary: Weekly train from Kanyakumari to Kashmir launches service
മലയാളം വാർത്തകൾ/ വാർത്ത/Auto/
കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് 51 മണിക്കൂർ; ആഴ്ചയിലൊരിക്കൽ ട്രെയിൻ ആരംഭിച്ചു
Next Article
advertisement
കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ
കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ
  • കാസർഗോഡ് ജില്ലയിലെ പ്രാദേശിക നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേർ കുട്ടിയെ പീഡിപ്പിച്ചു.

  • കേസിൽ ആറ് പ്രതികൾ ചന്തേര പൊലീസ് കസ്റ്റഡിയിൽ; മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.

  • ഗേ ഡേറ്റിംഗ് ആപ്പിലൂടെ കുട്ടിയുടെ വിവരങ്ങൾ കൈമാറിയതായാണ് പൊലീസ് സംശയിക്കുന്നത്.

View All
advertisement