Year Ender 2021 | 2021ല്‍ ഇന്ത്യയില്‍ കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത് ആര്?

Last Updated:

2021 നവംബറില്‍ മാരുതിയുടെ ഏഴ് കാറുകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

2021ല്‍ ഇന്ത്യയിലെ (India) കാര്‍ വിപണിയിൽ വിൽപ്പനയിൽ (Car Sales) ഒന്നാം സ്ഥാനത്തെത്തിയത് ആരാണെന്ന് ചോദിച്ചാൽ മാരുതി സുസുകി (Maruti Suzuki) എന്ന് കണ്ണടച്ച് ഉത്തരം പറയാം. പതിറ്റാണ്ടുകളായി കാര്‍ വില്‍പ്പനയില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരുന്ന കമ്പനി ഈ വര്‍ഷവും ആ പതിവ് ആവർത്തിച്ചു. 2021 നവംബറില്‍ മാരുതിയുടെ ഏഴ് കാറുകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഈകോ, ബലേനോ, എര്‍ട്ടിഗ, വിതാര ബ്രെസ്സ, ആള്‍ട്ടോ എന്നിവയാണ് അവ. ഹുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ നെക്‌സണ്‍ എന്നിവയാണ് മറ്റ് മൂന്ന് കാറുകള്‍. മാരുതി സുസുകിയുടെ മിക്ക കാറുകളും 10 ലക്ഷം രൂപയിൽതാഴെ വിലയുള്ളവയാണ്.
2021 ജനുവരി മുതല്‍ നവംബര്‍ വരെ മാരുതി സുസുകി വാഗണ്‍ ആറിന്റെ 1,64,123 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 ല്‍ വാഹനത്തിന് പുതിയ അപ്‌ഡേറ്റും അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നാല് സിലിണ്ടര്‍, കെ സീരീസ് എന്‍ജിന്‍ എന്നിവയിലാണ് പ്രധാനമായും മാറ്റം വരുത്തിയത്. മുന്‍ മോഡലിനേക്കാള്‍ കുറച്ച് വലുപ്പം കൂടുതലാണ് പുതിയ വാഗണ്‍ ആറിന്. അതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാകും. പഴയ മോഡലില്‍ ലഭ്യമായ സിഎന്‍ജി വേരിയന്റ്നിലവില്‍ പുതിയ വാഗണ്‍ ആറില്‍ ഇല്ല.
advertisement
ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ പുതിയ മോഡലില്‍ ഉണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സുരക്ഷയ്ക്കുള്ള സ്റ്റാന്റേര്‍ഡ് ഫീച്ചറുകളാണ്. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ചെറിയ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.
advertisement
കാര്‍ഡെകോ റിപ്പോര്‍ട്ട് പ്രകാരം, സ്വിഫ്റ്റും ബലേനോയും 1.5 ലക്ഷം യൂണിറ്റുകളാണ് ഈ വര്‍ഷം വിറ്റഴിച്ചത്. സലേറിയോക്ക് പുറമെ പുതിയ കാറുകളൊന്നും മാരുതി സുസൂകി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ 2022 ല്‍ അതില്‍ മാറ്റം വരും.
കിയ സെല്‍റ്റോസും മികച്ച വില്‍പ്പനയാണ് രാജ്യത്ത് നടത്തിയത്. ടാറ്റ നെക്‌സണ്‍ എസ്‌യുവിയുടെ ഇലക്ട്രിക് കാര്‍, ടിഗോര്‍ ഇവി എന്നിവയും വലിയ തോതില്‍ വില്‍പ്പന നടത്തിയിരുന്നു. ടൊയോട്ട, ഹോണ്ട, ഇന്നോവ ക്രിസ്റ്റ, അമേസ് എന്നിവയാണ് ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍. എന്നാല്‍ 2022 ല്‍ ഈ പട്ടികയിൽ വലിയ മാറ്റം വന്നേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Year Ender 2021 | 2021ല്‍ ഇന്ത്യയില്‍ കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത് ആര്?
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement