ആരോഗ്യ മേഖലയിൽ ഇന്ന് എല്ലാ സേവനങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. കോവിഡ് -19 (Covid 19) മഹാമാരി സമയങ്ങളിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ ഈ വർധിച്ചു വരുന്ന ചെലവ് ബാധിച്ചത് രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ്. ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ (Health Insurance) ഒരു പരിധി വരെ ആശ്വാസം നൽകിയെങ്കിൽ പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കായി ഓരോ കുടുംബങ്ങളും അവരുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടതായി വരുന്നു. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ ഫെഡോ (FEDO) ഹെൽത്ത് സേവിംഗ്സ് അക്കൗണ്ട് (Health Savings Account) ആരംഭിക്കാൻ ഒരുങ്ങുന്നത്.
FEDOയുടെ ഹെൽത്ത് സേവിംഗ്സ് അക്കൗണ്ട്ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്തവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സേവിങ്സ് അക്കൗണ്ടാണ് FEDO-യുടെ ആരോഗ്യ സേവിംഗ്സ് അക്കൗണ്ട്. മെഡിക്കൽ ചെലവുകൾക്കായി ഇവ ഉപയോഗിക്കാം. സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ മികച്ച പലിശ നിരക്കുകൾ ഇതിലൂടെ ലഭിക്കുന്നു. ഇത് ആരോഗ്യ സംരക്ഷണത്തിനായി സമ്പാദ്യ ശീലം തുടങ്ങൽ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്. അത്യാഹിത മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മികച്ച റിട്ടേണുകൾക്കും പ്രീഅപ്രൂവൽ ക്രെഡിറ്റ് ലൈനുകൾക്കുമായി എച്ച്എസ്എ മികച്ച നിക്ഷേപ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണ ചെലവുകൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യം
എന്തുകൊണ്ട് എച്ച്എസ്എ (HSA)?വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളും ഒപ്പം വർധിക്കുന്ന മരുന്നുകളുടെയും ചെലവ്, ആശുപത്രി ചെലവുകൾ എന്നിവ ഈ ആരോഗ്യ സേവിങ്സ് അക്കൌണ്ട് തുടങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യ, ലൈഫ് ഇൻഷുറൻസിന്റെ പരിരക്ഷ ഉണ്ടെങ്കിലും ഒരു വ്യക്തി ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ 3 മടങ്ങ് ഹോസ്പിറ്റലൈസേഷനും ശേഷവുമുള്ള ചെലവുകൾക്കായി മുടക്കേണ്ടി വരുന്നു. ആശുപത്രി ചികിത്സാച്ചെലവ് കാരണം 55 ദശലക്ഷത്തിലധികം കുടുംബങ്ങൾ കഴിഞ്ഞ വർഷം ദരിദ്രരായതായി പഠനങ്ങൾ പറയുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാര മാർഗമാണ് എച്ച്എസ്എ. ശരിയായ ആരോഗ്യ പരിരക്ഷാ ധനസഹായ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യും.
എച്ച്എസ്എ ഉപയോഗിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾഈ ഹെൽത്ത് സേവിംഗ്സ് അക്കൗണ്ട് (HSA), വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും മെഡിക്കൽ ചെലവുകൾക്കായി ഉപയോഗിക്കാൻ കഴിയും. ഒപ്പം സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ മികച്ച പലിശ നിരക്ക് എച്ച്എസ്എ നൽകുന്നു. എച്ച്എസ്എ ഉപയോഗിക്കുകയാണെങ്കിൽ വ്യക്തികൾക്ക് അപ്രതീക്ഷിതമായ മെഡിക്കൽ അത്യാഹിതങ്ങളും അതുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ ചെലവുകളും കൂടുതൽ ഫലപ്രദമായും സ്വതന്ത്രമായും കൈകാര്യം ചെയ്യാൻ കഴിയും.
എങ്ങനെ എച്ച്എസ്എ ആരംഭിക്കാംധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുറക്കാൻ യോഗ്യതയുള്ള എല്ലാ വ്യക്തികൾക്കും എച്ച്എസ്എ അക്കൗണ്ട് തുറക്കാം. മൊബൈൽ ആപ്പ് വഴിയും ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും എച്ച്എസ്എ അക്കൌണ്ട് തുറക്കാവുന്നതാണ്. എച്ച്എസ്എയിൽ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകളുമുണ്ട്.
എന്താണ് FEDO സ്കോർ?ഭാവിയിൽ ഉണ്ടാകാനിടയുള്ള രോഗങ്ങളുടെയും അവ ചികിത്സിക്കാനുമുള്ള ചെലവുകളുടെയും സൂചകങ്ങളാണ് FEDO സ്കോർ. ഒരു വ്യക്തിയുടെ ജീവിത ശീലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിഗണിച്ച് അടുത്ത ഏതാനും വർഷങ്ങളിൽ ചികിത്സാ ചെലവ് വരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന ആരോഗ്യത്തിനുള്ള CIBIL സ്‌കോർ പോലെയാണ് ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.