'പുതിയ ജിഎസ്ടി പരിഷ്‌കരണം വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനമാകും': മുകേഷ് അംബാനി

Last Updated:

ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു

News18
News18
പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ''ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനം'' നല്‍കുമെന്ന ചരിത്രപരമായ വാഗ്ദാനം പാലിച്ചതിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു.
''ബിസിനസ് ചെയ്യുന്നതിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും ചില്ലറ വില്‍പ്പന മേഖലയിലുടനീളം ഉപഭോഗ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ജിഎസ്ടി പരിഷ്‌കരണം,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.8 ശതമാനത്തിലെത്തിയിരുന്നു. അതിനാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വേഗത്തിലാക്കാനും വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്,'' മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.
advertisement
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇഷ അംബാനിയും ജിഎസ്ടി പരിഷ്‌കരണത്തെ പ്രശംസിച്ചു. വലിയ മാറ്റത്തിന് കാരണമാകുന്ന ഈ നീക്കം കുടുംബ ബജറ്റുകള്‍ക്ക് ആശ്വാസം നല്‍കുമെന്നും പറഞ്ഞു.
''ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ഉപഭോക്തൃക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെയാണ് ജിഎസ്ടി പരിഷ്‌കാരം പ്രതിഫലിപ്പിക്കുന്നത്. ഈ പരിഷ്‌കരണത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും സുതാര്യമായും കാലതാമസമില്ലാതെയും ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ റിലയന്‍സ് റീട്ടെയില്‍ പ്രതിജ്ഞാബദ്ധമാണ്,'' അവര്‍ പറഞ്ഞു.
''പുതിയ ജിഎസ്ടി പരിഷ്‌കരണത്തിന്റെ മുഴുവന്‍ ആനുകൂല്യവും ആദ്യ ദിവസം മുതല്‍ എല്ലാ ഉപഭോഗ വിഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ റിലയന്‍സ് റീട്ടെയില്‍ പ്രതിജ്ഞാബദ്ധമാണ്. ചെലവ് കുറയുമ്പോഴെല്ലാം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കണം,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
പുതിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകള്‍ റദ്ദാക്കി. പകരം അഞ്ച് ശതമാനം, 18 ശതമാനം എന്നിവ മാത്രം നിലനിര്‍ത്തി. സെപ്റ്റംബര്‍ 22 മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. 2017ല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണമായാണ് ഇത് കണക്കാക്കുന്നത്. നേരത്തെ ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തിയിരുന്ന ഇനങ്ങള്‍ ഇനി മുതല്‍ താഴ്ന്ന രണ്ട് സ്ലാബുകളിലേക്ക് മാറും. അവശ്യവസ്തുക്കള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പ്പന്നങ്ങള്‍, ഹോട്ടല്‍ ഭക്ഷണം, ഗാഡ്‌ജെറ്റുകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം താങ്ങാവുന്ന വിലയില്‍ ലഭ്യമാകുയും യാത്രാ ചെലവ് കുറയുകയും ചെയ്യും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'പുതിയ ജിഎസ്ടി പരിഷ്‌കരണം വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനമാകും': മുകേഷ് അംബാനി
Next Article
advertisement
'25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു' അമ്മയും മകളും മരിച്ച സംഭവത്തിൽ കുറിപ്പ് പുറത്ത്
'25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു' അമ്മയും മകളും മരിച്ച സംഭവത്തിൽ കുറിപ്പ്
  • കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ട്

  • മകളെ 25 ദിവസം മാത്രമാണ് ഭർത്താവ് ഒപ്പം താമസിച്ചത്, പിന്നീട് ഉപേക്ഷിച്ചതായി കുറിപ്പിൽ പറയുന്നു

  • 200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകിയെങ്കിലും മാനസിക പീഡനമാണ് മരണത്തിന് കാരണമായത്

View All
advertisement