Budget 2024| ബജറ്റ് 2024: കസ്റ്റംസ് തീരുവയിലെ കുറവ് സ്മാര്‍ട്ട്‌ഫോൺ വില കുറയ്ക്കുമോ?

Last Updated:

ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വിലകുറയുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് അവ നിര്‍മിക്കുന്ന കമ്പനികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയ്ക്കായി ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങളൊന്നും കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ടായിരുന്നില്ല.
പക്ഷെ, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറയുമെന്ന് പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരാശയായിരിക്കും ഫലം.
ഐഫോണിന് വില കുറയുമോ?
മൊബൈല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമായി മാറില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്കാണ് കസ്റ്റംസ് തീരുവ ബാധകം. മറ്റ് രാജ്യങ്ങളില്‍ പൂര്‍ണമായും നിര്‍മിച്ച ഉപകരണങ്ങള്‍ കൊണ്ടുവരുന്ന ആപ്പിള്‍, ഗൂഗിള്‍ പോലുള്ള ബ്രാന്‍ഡുകളുടെ കാര്യത്തില്‍ ഇത് പ്രസക്തമാണ്.
advertisement
ഐഫോണ്‍ 15 പ്രോ, പിക്‌സല്‍ 8 പ്രോ തുടങ്ങിയ മോഡലുകള്‍ക്ക് രാജ്യത്ത് വിലകുറയുമോ? ''സ്മാര്‍ട്ട്‌ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ കുറവുണ്ടായാലും അത് സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ കാര്യമായ ചലനമുണ്ടാക്കില്ല. ഈ നീക്കത്തിലൂടെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വിലകുറയുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് അവ നിര്‍മിക്കുന്ന കമ്പനികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും,'' കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ചിലെ റിസേര്‍ച്ച് ഡയറക്ടറും ടെലികോം അനലിസ്റ്റുമായ തരുണ്‍ പഥക് പറഞ്ഞു.
ALSO READ: Samsung Galaxy Z Fold 6: പ്രതിഭാസമാണ്; കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളുമായി സാംസംഗ്; ഗാലക്സി ഇസഡ് ഫോൾഡ് 6 ഒക്ടോബറിൽ
ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രീമിയം ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും വാങ്ങുന്നവരില്‍ ഭൂരിഭാഗവും താങ്ങാവുന്നതും ഇടത്തരം ശ്രേണിയിലുള്ളതുമായ മോഡലുകളാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നത്. ''5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചതുമുതല്‍ പ്രീമിയം വിഭാഗത്തില്‍ മുന്നേറ്റമുണ്ടാകുന്നതായി ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് ഏകദേശം അവസാനിച്ചിരിക്കുകയാണ്. താങ്ങാവുന്ന വിലയില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ഇടപെടലുകളാണ് ഇനി വേണ്ടത്,'' ടെക്ആര്‍ക്ക് സ്ഥാപകന്‍ മുഹമ്മദ് ഫൈസല്‍ അലി കവൂസ പറഞ്ഞു.
advertisement
20 മുതല്‍ 15 ശതമാനം വരെയുള്ള കസ്റ്റംസ് തീരുവ പരിഷ്‌കരണം വളരെ വലുതാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍, നിലവിലെ പണപ്പെരുപ്പവും അസംസ്‌കൃത വസ്തുക്കളുടെ വിലയും കാരണം ഈ വെട്ടിക്കുറയ്ക്കലിന്റെ ഫലം ഉപഭോക്താവിലേക്ക് എത്തില്ല.
വിപണിയില്‍ താങ്ങാവുന്ന വിലയില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയ്ക്കും ലഭ്യത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന സ്ലാബ് തിരിച്ചുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രം നല്‍കുമെന്നാണ് ഈ രംഗത്തുനിന്നുള്ള വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. ഫോണ്‍ നിര്‍മാതാക്കളില്‍ വലിയൊരു വിഭാഗം തങ്ങളുടെ ഉത്പാദന അടിത്തറ ഇന്ത്യയിലേക്ക് മാറ്റുന്നത് സര്‍ക്കാര്‍ കാണുകയുണ്ടായി. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ ഭീമന്‍ കമ്പനികള്‍ക്ക് അവരുടെ ഫാക്ടറികള്‍ സ്ഥാപിക്കാനും രാജ്യത്തെ അവരുടെ ഉത്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024| ബജറ്റ് 2024: കസ്റ്റംസ് തീരുവയിലെ കുറവ് സ്മാര്‍ട്ട്‌ഫോൺ വില കുറയ്ക്കുമോ?
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement