Chicken Price| സംസ്ഥാനത്ത് ചിക്കൻ വില കിലോയ്ക്ക് 160-180 രൂപയിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ മുകളിലേക്ക്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 145-150 ഉണ്ടായിടത്ത് ഇപ്പോൾ 160-180 രൂപയായി. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപ വരെ ഈടാക്കുന്നുണ്ട്. ചൂട് കാരണം ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.
Also Read- Arikomban| നാട്ടിലേക്ക് ഇറങ്ങേണ്ട! അരിക്കൊമ്പന് അരിയും ശർക്കരയും പഴക്കുലയും എത്തിച്ച് തമിഴ്നാട്
50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില അടുത്തിടെ 700 രൂപയാണ് കൂടിയത്. കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമായതായി പറയുന്നു. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ ഇറച്ചി വിപണികളിലേക്ക് കോഴിയെത്തുന്നത്. വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ഭക്ഷണ വിലയും ബാധിക്കുമെന്ന് ഉറപ്പാണ്.
advertisement
മുൻപ് സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു. അത് കോവിഡിനുശേഷം പഴയപടി 20 ശതമാനമായി. കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉത്പാദനക്കുറവിന് ഇടയാക്കിയത്. ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിക്ക് ഡിമാൻഡ് വർധിക്കുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് വിവരം. ഇതോടെ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 02, 2023 2:18 PM IST