പ്രേക്ഷക വിശ്വാസ്യതയുടെ പ്രതിഫലനമായി സിഎൻഎൻ – ന്യൂസ് 18 (CNN-News18) ജനുവരി മൂന്നാം വാരത്തിൽ 42.7% വിപണി വിഹിതം നേടി. എതിരാളികളായ റിപ്പബ്ലിക് ടിവിയുടെയും ടൈംസ് നൗവിന്റെയും വിപണി വിഹിതം ഒരുമിച്ച് കൂട്ടുന്നതിനേക്കാൾ കൂടുതലാണ് ഈ വിഹിതം.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) കണക്കുകൾ പ്രകാരം റിപ്പബ്ലിക് ടിവി 23.4% വിപണി വിഹിതം രേഖപ്പെടുത്തിയപ്പോൾ ടൈംസ് നൗ 18.3% രേഖപ്പെടുത്തി. മിറർ നൗ 11.1 ശതമാനവും ഇന്ത്യ ടുഡേ ടെലിവിഷൻ 4.4 ശതമാനവും ആണ് വിപണി പിടിച്ചിരിക്കുന്നത്. CNN-News18 വിപണി വിഹിതത്തിൽ മുൻപന്തിയിൽ നിൽക്കാൻ കാരണം ചാനലിന്റെ നിഷ്പക്ഷമായ റിപ്പോർട്ടിംഗും എല്ലാ കാഴ്ചപ്പാടുകളുടെയും കവറേജും വാർത്താ പ്രക്ഷേപണ മേഖലയിൽ പുതിയ സംസ്കാരം തുടക്കം കുറിച്ചിരിക്കുന്നതിനാലാണ്.
CNN-News18 beats all its competitors to remain on the top slot for 40th week!
രാജ്യത്തുടനീളം കൂടുതൽ ശ്രദ്ധയോടെയും വിശാലമായും ചെന്നെത്തുന്ന വാർത്താവതരണവും വാർത്തകളുടെ ഉള്ളടക്കവും പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കാഴ്ചക്കാരുടെ എണ്ണത്തിൽ കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. ഇത് മാർക്കറ്റ് ഷെയർ വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടത് സത്യസന്ധവും വസ്തുതകൾ വെളിപ്പെടുന്നതും വിവരസമൃദ്ധവുമായ വാർത്തകളാണ്. ഊഹാപോഹങ്ങളിൽ നിന്നോ തല്പരകക്ഷികളുടെ താല്പര്യസംരക്ഷണത്തിന്നായി നിർമ്മിക്കുന്നതോ ആയ വാർത്തകളിൽ ഇപ്പറഞ്ഞ സത്യവും വസ്തുതയും ഉണ്ടാകില്ല.
CNN-News18-ന്റെ മാനേജിംഗ് എഡിറ്റർ തങ്ങളുടെ വിശ്വസ്തരായ പ്രേക്ഷകര്‍ക്ക് അവരുടെ തുടർച്ചയായ പിന്തുണയ്ക്ക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. “നമ്മുടെ വിശ്വസ്തരായ ഓരോ പ്രേക്ഷകരുടെയും പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. നന്ദി…” അദ്ദേഹം പറഞ്ഞു.
advertisement
CNN-News18 smashes its competition to be your top choice for news!
മാറിയ കാലത്ത് ജനങ്ങൾക്ക് വാർത്തകളും വിവരങ്ങളും വസ്തുതകളും കൂടുതലായി അറിയാൻ ഒട്ടേറെ ബദൽ മാർഗങ്ങൾ ഉണ്ട്. അവരെ ചാനലുകൾക്ക് മുൻപിൽ ഇരുത്താൻ കുറുക്ക് വഴികൾ ഇല്ല എന്നതാണ് സത്യം. ഉള്ള ഒരേ ഒരു വഴി സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാകണം ഓരോ വാർത്തയും. രാജ്യത്തിൻറെ പൊതുവായ വളർച്ചയ്‌ക്കൊപ്പം വാർത്തയും സുതാര്യമാകണം. അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും രാഷ്ട്രീയ അട്ടിമറികൾക്കും എതിരെ ഉറച്ച ശബ്ദമായി ഓരോ വാർത്തയും മാറണം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാവലാളാകാനും മാധ്യമങ്ങൾക്ക് കഴിയേണ്ടതുണ്ട്. വാർത്തകൾ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്, അതിനുതകുന്ന വാർത്തകളാണ് കണ്ടെത്തേണ്ടത്. ആ രീതി പിന്തുടർന്നത് കൊണ്ടാകാം സിഎൻഎൻ ന്യൂസ് 18ന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.