ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധനവ്. സിലിണ്ടറിന് 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും.
അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചത് മൂലം ഹോട്ടല്‍ ഭക്ഷണ വിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
नए साल का पहला गिफ्ट 🎁🎀
कॉमर्शियल गैस सिलेंडर 25 रुपए महंगा हो गया।
अभी तो ये शुरुआत है…#HappyNewYear
— Congress (@INCIndia) January 1, 2023
പാചകവാതക വിലവര്‍ധനവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പുതുവര്‍ഷത്തിലെ ആദ്യസമ്മാനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.