• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ആ രണ്ട് രൂപ ഇന്ന് തന്നെ കൊടുക്കണോ? പെട്രോൾ വില എന്തായി?

Fuel Price | ആ രണ്ട് രൂപ ഇന്ന് തന്നെ കൊടുക്കണോ? പെട്രോൾ വില എന്തായി?

മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവുണ്ടാക്കിയത്.

  • Share this:

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പെട്രോൾ-ഡീസൽ വില രണ്ട് രൂപ വർധിപ്പിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വർധനയ്ക്ക് കളമൊരുങ്ങിയത്. എന്നാൽ ഇന്ന് സംസ്ഥാനത്തെ പെട്രോൾ ഡീസൽ‌ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

    മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവുണ്ടാക്കിയത്. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം.

    Also Read-Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും

    ഇതു എങ്ങനെ ഈടാക്കണമെന്ന് ഇന്ധന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകും. നിലവിൽ ഇന്ധന കമ്പനികൾക്കും ഇതു സംബന്ധിച്ച് വ്യക്തതയില്ല. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയാണ് കൊച്ചിയിലെ വില. ഡീസലിന് 94.53 രൂപ. പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

    നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയിരുന്നു. കേന്ദ്രസർക്കാർ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല.

    പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില 

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും.

    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും.

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും.

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും.

    ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും.

    തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും.

    പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും.

    ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും.

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും.

    ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും.

    പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും

    ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

    Published by:Jayesh Krishnan
    First published: