ഇലോണ്‍ മസ്കിനെതിരെ ട്വിറ്റർ മുൻ സിഇഒ പരാഗ് അഗർവാളിന്റെ കേസ്; മറുപടി ഇമോജിയിൽ ഒതുക്കി മസ്ക്
- Published by:meera_57
- news18-malayalam
Last Updated:
അതേസമയം 2022-ൽ 44 ബില്യൺ ഡോളറിന് അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തപ്പോൾ പിരിച്ചുവിടുന്ന ജീവനക്കാരുടെ ഏകദേശം 200 മില്യൺ ഡോളറിൻ്റെ ശമ്പളം തടഞ്ഞു വെക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നതായും പരാതിയിൽ ചൂണ്ടികാണിക്കുന്നു
ജീവനക്കാരെ 128 മില്യൺ ഡോളർ ശമ്പളം നൽകാതെ പിരിച്ചുവിട്ടതിനെ തുടർന്ന് വീണ്ടും നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക്. ഇന്ത്യൻ വംശജനും ട്വിറ്ററിൻ്റെ മുൻ സിഇഒയുമായ പരാഗ് അഗർവാൾ ഉൾപ്പടെ മൂന്ന് ജീവനക്കാരാണ് മസ്കിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാഗ് അഗർവാൾ കേസ് നൽകിയെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റിന് മസ്ക് ഒരു ഇമോജി ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം 2022-ൽ 44 ബില്യൺ ഡോളറിന് അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തപ്പോൾ പിരിച്ചുവിടുന്ന ജീവനക്കാരുടെ ഏകദേശം 200 മില്യൺ ഡോളറിൻ്റെ ശമ്പളം തടഞ്ഞു വെക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നതായും പരാതിയിൽ ചൂണ്ടികാണിക്കുന്നു. കൂടാതെ മസ്കിന്റെ നിയന്ത്രണം വന്നതോടെ ട്വിറ്റർ നിയമങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നും ജീവനക്കാരുൾപ്പടെ നിരവധി ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും കേസിൽ പറയുന്നുണ്ട്. മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, മുൻ ട്വിറ്റർ ലീഗൽ ആൻ്റ് പോളിസി മേധാവി വിജയ ഗാഡ്‌ഡെ, മുൻ ട്വിറ്റർ ജനറൽ കൗൺസൽ ഷോൺ എഡ്‌ജെറ്റ് എന്നിവരാണ് പരാതി നൽകിയ മറ്റു ജീവനക്കാർ.
advertisement
"മസ്ക് തന്റെ ബില്ലുകൾ ഒന്നും കൃത്യമായി അടക്കുന്നില്ല. നിയമങ്ങൾ തനിക്ക് ബാധകമല്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. കൂടാതെ തനിക്കെതിരെ നിൽക്കുന്നവരെ മസ്ക് നേരിടുന്നത് സ്വന്തം അധികാരവും പണവും ഉപയോഗിച്ചാണ്," എന്നും കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉന്നയിക്കുന്നു. പരാതിക്കാരായ പരാഗ് അഗർവാളിനെയും മറ്റു മൂന്ന് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായി 2022 ഒക്ടോബറിൽ മസ്ക്ക് ഒരു മുന്നറിയിപ്പും നൽകാതെ അറിയിക്കുകയായിരുന്നു.
എന്നാൽ മൂന്ന് ജീവനക്കാർക്കും കമ്പനിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ ഏകദേശം 100 മില്യൺ ഡോളറിലധികം അർഹമായ ബോണസ് ലഭിക്കാനുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം അഗർവാളിന് മാത്രമായി ഏകദേശം 40 മില്യൺ ഡോളറിലധികം തുക കമ്പനിയിൽ നിന്ന് ലഭിക്കാനുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 08, 2024 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇലോണ്‍ മസ്കിനെതിരെ ട്വിറ്റർ മുൻ സിഇഒ പരാഗ് അഗർവാളിന്റെ കേസ്; മറുപടി ഇമോജിയിൽ ഒതുക്കി മസ്ക്