Petrol Diesel Price Today: ഡീസൽ വിൽപന കുറഞ്ഞു; പെട്രോൾ വില്‍പന കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

ജൂലൈ മൂന്നിന് പല ഇന്ത്യൻ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

News18
News18
ന്യൂഡൽഹി: രാജ്യത്ത് ജൂണ്‍ മാസത്തിൽ ഡീസൽ വിൽപന കുറഞ്ഞതായി കണക്കുകൾ. കാലവർഷം എത്തിയതോടെ കാർഷിക മേഖലയിലെ ആവശ്യം കുറഞ്ഞതും വാഹന ഗതാഗതം കുറഞ്ഞതുമാണ് ഡീസൽ വില്‍പനയിൽ പ്രതിഫലിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഡിമാൻഡ് 3.7 ശതമാനം ഇടിഞ്ഞ് 7.1 ദശലക്ഷം ടണ്ണിലെത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ ഉപയോഗം ഏപ്രിൽ, മെയ് മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ കുറഞ്ഞു. കാർഷിക ആവശ്യകത വർധിക്കുകയും വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ കാറുകൾ എയർ കണ്ടീഷനിംഗ് കൂടുതലായി ഉപയോഗിക്കുകയും ചെയ്തതോടെയാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ ഡീസൽ ഉപയോഗം കൂടിയത്.
മെയ് മാസത്തിൽ 7.09 ദശലക്ഷം ടൺ ഡീസൽ ഉപയോഗിക്കപ്പെട്ടുവെന്നാണ് കണക്ക്.
advertisement
മറുവശത്ത് മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ പെട്രോൾ വിൽപന 3.4 ശതമാനം വർധിച്ച് 2.9 ദശലക്ഷം ടണായി ഉയർന്നു. വ്യാവസായിക-കാർഷിക പ്രവർത്തനങ്ങളുടെ വർദ്ധനവ് കാരണം മാർച്ച് രണ്ടാം പകുതി മുതൽ പെട്രോൾ, ഡീസൽ വിൽപ്പന ഉയർന്നിരുന്നു. മൺസൂണിന്റെ വരവോടെ താപനില കുറഞ്ഞു. കൃഷിയിടങ്ങളിൽ പമ്പ് സെറ്റുകളുടെ ഉപയോഗവും കുറഞ്ഞു. ജൂൺ ആദ്യ പകുതിയിൽ ട്രാക്ടറുകളിലും ട്രക്കുകളിലും ഡീസൽ ഉപഭോഗം വെട്ടിക്കുറച്ചു.
ഇന്ധനവിലയില്‍ മാറ്റമില്ല
ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ജൂലൈ മൂന്നിന് പല ഇന്ത്യൻ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. എണ്ണ വിപണന കമ്പനികൾ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്.
advertisement
എണ്ണ വിപണന കമ്പനികൾ പ്രഖ്യാപിച്ച ഇന്ധനവില അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസലിന്റെ വില ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. മുംബൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 106.31 രൂപയും ലിറ്ററിന് 94.27 രൂപയുമാണ്.
English Summary: Diesel sales dropped in June as demand in the agri sector was cut and vehicular movement reduced. Preliminary industry data, accessed by PTI showed that demand for diesel, fell 3.7 per cent to 7.1 million tonnes in June compared to the year-ago period.
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price Today: ഡീസൽ വിൽപന കുറഞ്ഞു; പെട്രോൾ വില്‍പന കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement