Petrol-Diesel Price | ഇന്ധനവില ഇന്നും കൂടി; ഡീസൽ വില സെഞ്ച്വറിയിലേക്ക്

Last Updated:

ഒമ്പത് ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ഒരു ലിറ്റർ പെട്രോളിന് ആറ് രൂപയിലേറെയാണ് കൂടിയത്

Fuel Price
Fuel Price
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില (Petrol-Diesel Price) ഇന്നും വർദ്ധിച്ചു. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസൽ 84 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ 112 രൂപയിലേറെയായി. ഡീസൽ വില ലിറ്റററിന് 99 രൂപയാണ്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒമ്പത് ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ഒരു ലിറ്റർ പെട്രോളിന് ആറ് രൂപയിലേറെയാണ് കൂടിയത്. ഡീസലിന് 5.86 രൂപ കൂടി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി. എറണാകുളത്ത് 110.3, 97.33, കോഴിക്കോട് 110.58, 97.61 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.
സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ
ആലപ്പുഴ- ₹ 110.72 (+0.88)
ഇടുക്കി- ₹ 110.86 (+0.88)
എറണാകുളം- ₹ 110.25 (+0.87)
കണ്ണൂർ- ₹ 110.51 (+0.87)
കാസർകോട്- ₹ 111.45 (+0.87)
കൊല്ലം- ₹ 111.68 (+0.87)
advertisement
കോട്ടയം- ₹ ₹ 110.75 (+0.87)
കോഴിക്കോട്- ₹ 110.55 (+0.87)
മലപ്പുറം- ₹ 111.04 (+0.87)
പാലക്കാട്- ₹ 111.54 (+0.88)
പത്തനംതിട്ട- ₹ 111.34 (+0.87)
തൃശൂർ- ₹ 110.89 (+0.87)
തിരുവനന്തപുരം -112.38 (+0.88)
വയനാട്- ₹ 111.48 (+0.87)
അതേസമയം രാജ്യത്ത് ഇന്ധനവില അടുത്ത ദിവസങ്ങളിലും വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്ന പ്രതീതി എത്തിയെങ്കിലും അസംസ്കൃത എണ്ണവില ഉടൻ കുറയില്ല. ഈ സാഹചര്യത്തിലാണ് രാജ്യത്ത് വരും ദിവസങ്ങളിൽ ഇന്ധനവില കൂടാൻ ഇടയാക്കുന്നത്. രാജ്യത്ത് നവംബർ മൂന്ന് മുതൽ മാർച്ച് 21 വരെ ഇന്ധനവില വർദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഇത്. ഈ കാലയളവിൽ എണ്ണക്കമ്പനികൾക്ക് 17000 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തുന്നത്.
advertisement
137 ദിവസങ്ങളോളം രാജ്യത്ത് നിശ്ചലമായി തുടർന്നിരുന്ന ഇന്ധനവിലയിൽ മാർച്ച് 22 നാണ് എണ്ണക്കമ്പനികൾ വർധനവ് കൊണ്ടുവന്നത്. നാലര മാസത്തോളം ഇന്ധനവില നിശ്ചലമായിരുന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.
ഇതെല്ലാം വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.
advertisement
Also read- Bank Holidays in April | 2022 ഏപ്രിലില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധി; വിശദാംശങ്ങൾ
റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന സൂചനയാണ് വരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്. യൂറോപ്പിലെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം നിറവേറ്റിയിരുന്ന റഷ്യ കുറഞ്ഞ നിരക്കില്‍ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നുണ്ട്. രൂപയില്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. നിലവില്‍ 80 ശതമാനത്തിലധികം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലേക്കു റഷ്യന്‍ എണ്ണയെത്തിയാല്‍ ഇന്ധനവിലയും പണപ്പെരുപ്പവും ഗണ്യമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
advertisement
(വില വിവരം കടപ്പാട്- mypetrolprice.com)
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol-Diesel Price | ഇന്ധനവില ഇന്നും കൂടി; ഡീസൽ വില സെഞ്ച്വറിയിലേക്ക്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement